ഭൂമിയിൽ അന്യ​ഗ്രഹ വംശത്തെ ഓ​ഗസ്റ്റിൽ കണ്ടെത്തുമെന്ന് പ്രവചനം; 2022 അമ്പരപ്പിക്കും!

alien-civilization
Representative Image
SHARE

2022ലെ പുതിയ ചില പ്രവചനങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടംപിടിക്കുകയാണ്. ഭാവിയിൽ നിന്നുള്ള ടൈംട്രാവലർ എന്ന് അവകാശപ്പെടുന്നയാളാണ് പ്രവചനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. 2022 ഓ​ഗസ്റ്റ് മാസത്തിൽ ഒരു ഭൂ​ഗർഭ അന്യ​ഗ്രഹ വംശത്തെ  ഭൂമിയിൽ തന്നെ കണ്ടെത്തുമെന്നാണ് ഇയാളുടെ വാദം. പാസ്റ്റ് ടൈം ട്രാവൽ എന്ന അക്കൗണ്ടിലൂടെയാണ് പ്രവചനങ്ങൾ പുറത്തുവന്നത്. താൻ ടൈം ട്രാവലർ അല്ലെന്ന് പറയുന്നവർ ഈ പ്രവചനങ്ങൾ യാഥാർഥ്യമാകുമ്പോൾ വിശ്വസിക്കുമെന്നും ഇയാൾ പറയുന്നു. മൂന്ന് തീയതികളാണ് കൃത്യമായി പരാമർശിച്ചിരിക്കുന്നത്. ഓ​ഗസ്റ്റ് 2ന്, ഭൂമിയിൽ ഒരു ഭൂ​ഗർഭ അന്യ​ഗ്രഹ വംശത്തെ തന്നെ കണ്ടെത്തും, മാർച്ച് 15ന് ഒരു അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ലോകത്തിന്റെ പകുതിയോളം ഭാ​ഗങ്ങളിൽ ചാരമേഘം സൃഷ്ടിക്കും, ജൂൺ 22ന് ഒരു മാസത്തിന് മുൻപ് കാണാതായ വിമാനം തിരിച്ചെത്തും പക്ഷെ, 3 മണിക്കൂർ നേരം മാത്രമാണ് പോയതെന്ന് വിമാനത്തിലുള്ളവർ പറയും എന്നിങ്ങനെയാണ് പ്രവചനങ്ങൾ.

അടുത്തിടെ, ഏരി യോർമനി എന്ന ടൈംട്രാവലറും 2022നെ കുറിച്ച് മൂന്ന് പ്രവചനങ്ങൾ നടത്തിയിരുന്നു. മാർച്ച് 11ന് മനുഷ്യന് ആദ്യമായി ചിമ്പാൻസിയിൽ ഒരു കുഞ്ഞ് ജനിക്കുമെന്നും, അതിന് സംസാരിക്കാനും മറ്റ് സവിശേഷതകളുമുണ്ടാകുമെന്നാണ് ഒരു പ്രവചനം. ഏപ്രിൽ 19ന് ഇതുവരെയുള്ള എല്ലാ കോവിഡ് വകഭേദത്തെക്കാൾ അഞ്ചിരട്ടി തീവ്രതയുള്ള 'ഒമേഗ' വകഭേദം വരും. സെപ്റ്റംബർ 17ന് തിമിംഗലത്തെക്കാൾ വലുപ്പമുള്ള ഒരു കടൽ ജീവിയെ കണ്ടെത്തുമെന്നുമാണ് പ്രവചനം. 

ബൾഗേറിയയിൽ നിന്നുള്ള ബാബ വംഗ തന്റെ മരണത്തിന് മുമ്പ് , 2022നെ കുറിച്ച് മറ്റു ചില പ്രവചനങ്ങൾ നടത്തിയിരുന്നു. ഇന്ത്യയിലെ താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും ഇത് കാർഷിക മേഖലകളിൽ വെട്ടുക്കിളി ആക്രമണത്തിനും ക്ഷാമത്തിനും കാരണമാകുമെന്നുമായിരുന്നു പ്രവചനങ്ങളിലൊന്ന്. മാത്രമല്ല, മാരകമായ ഒരു വൈറസിനെ  ഗവേഷകർ സ്വീഡനിൽ കണ്ടെത്തുമെന്നും പ്രവചിച്ചു. 2022ൽ ലോകമെമ്പാടുമുള്ള ജനങ്ങൾ കൂടുതൽ സമയം സ്‌ക്രീനുകൾക്ക് മുന്നിൽ ചെലവഴിക്കുമെന്നും വിർച്വൽ റിയാലിറ്റിക്ക് പ്രസക്തിയേറുമെന്നും പ്രവചിച്ചു. ഭൂമിയിലെ ജീവന്റെ നിലനിൽപ്പ് കണ്ടെത്താൻ അന്യ​ഗ്രഹജീവികൾ ഭൂമിയിലേക്ക് 'ഔമുവാമുവ' എന്ന ക്ഷുദ്രഗ്രഹം അയയ്ക്കുമെന്നും പ്രവചിച്ചു.

MORE IN SPOTLIGHT
SHOW MORE