വിമാനം റെയിൽവേ ട്രാക്കിലിറക്കി; പാഞ്ഞെത്തി ട്രെയിൻ; പൈലറ്റിന് അദ്ഭുതരക്ഷ

train-flight-accident
SHARE

നടുക്കുന്നൊരു അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നിയന്ത്രണം വിട്ട ചെറുവിമാനം പൈലറ്റ് റെയിൽവേ ട്രാക്കിലേക്ക് ഇടിച്ചിറക്കി. ഇതേ സമയം ട്രാക്കിലൂടെ ഒരു ട്രെയിനും പാഞ്ഞെത്തി. നിമിഷങ്ങൾ െകാണ്ട് വിമാനത്തിൽ നിന്നും പൈലറ്റിനെ രക്ഷപ്പെടുത്താൻ നടത്തിയ ശ്രമങ്ങളാണ് വിഡിയോയിൽ. പരുക്കേറ്റ പൈലറ്റിനെ മാറ്റി നിമിഷങ്ങൾക്ക് ഉള്ളിൽ വിമാനത്തിലേക്ക് ട്രെയിൻ പാഞ്ഞുകയറുന്നതും വിഡിയോയിൽ കാണാം.

കാലിഫോർണിയയിലെ ലോസ് ആഞ്ചലസിലെ പക്കോയിമ പരിസരത്തുള്ള വൈറ്റ്മാൻ എയർപോർട്ട് റൺവേയ്ക്ക് സമീപത്തെ റെയിൽവേ ട്രാക്കിലേക്കാണ് അപകടം നടന്നത്. രക്ഷാദൗത്യം നടത്തിയ ഉദ്യോഗസ്ഥരുടെ വസ്ത്രത്തിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ചോരയിൽ കുളിച്ച പൈലറ്റിനെയും കാണാം. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.

MORE IN SPOTLIGHT
SHOW MORE