നീളം വെറും ആറിഞ്ച്; ആ അസ്ഥികൂടം അന്യഗ്രഹ ജീവിയുടേതോ? സത്യമെന്ത്?

ata-10
ചിത്രം; യൂട്യൂബ്
SHARE

വെറും ആറിഞ്ച് നീളത്തിൽ ഒരു മനുഷ്യന്റെ അസ്ഥികൂടം ലഭിക്കുക എന്നത് അവിശ്വസനീയമാണ്. സിനിമയിൽ കാണുന്ന അന്യഗ്രഹ ജീവികളെ പോലെ ഒറ്റ നോട്ടത്തിൽ തോന്നിയതോടെ ലോകമെങ്ങും കഥ പ്രചരിച്ചു. 2003 ൽ ചിലിയിൽ നിന്നാണ് ഈ കുഞ്ഞൻ അസ്ഥികൂടം കണ്ടെത്തിയത്.

സ്റ്റീവൻ ഗ്രീർ എന്ന അന്യഗ്രഹ ജീവി സിദ്ധാന്തക്കാരനാണ് ഈ അസ്ഥികൂടം അന്യഗ്രഹ ജീവിയുടേതാണെന്ന ആദ്യ വെടി പൊട്ടിച്ചത്.  ആറ്റ എന്നാണ് ഈ അസ്ഥികൂടത്തിന് ശാസ്ത്രജ്ഞർ നൽകിയ പേര്. വൈകാതെ ആറ്റയുടെ പേരിൽ സിനിമ വരെ വന്നു. ആറ്റയെ കുറിച്ച് വിശദമായി പഠിച്ച സ്റ്റാൻഫഡ് സർവകലാശാലാ ജനിതകശാസ്ത്രജ്ഞനായ ഗാരി നോലൻ ആറ്റയുടെ രഹസ്യം ഒടുവിൽ ലോകത്തോട് വിളിച്ചു പറഞ്ഞു. ജനിതകപ്രശ്നങ്ങളുമായി ജനിച്ച് ആറാം വയസ്സിൽ മരിച്ചുപോയ ഒരു മനുഷ്യക്കുട്ടിയുടെ അസ്ഥികൂടമാണ് ഇതെന്നായിരുന്നു ഗാരി സുദീർഘമായ പഠനത്തിനൊടുവിൽ വെളിപ്പെടുത്തിയത്. 

MORE IN SPOTLIGHT
SHOW MORE