'പിന്തുണയ്ക്കുന്നത് പീഡകനെയാണെന്ന് രാജ സാറിന് അറിയില്ലേ?' വിമർശിച്ച് ചിൻമയി

chinmayiraja-10
SHARE

മീ ടൂ ആരോപണം നേരിട്ട സംവിധായകൻ സുസി ഗണേശനൊപ്പം ഇളയ രാജ പുതിയ ചിത്രത്തിൽ പ്രവർത്തിക്കുന്നതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനം. സുസി ഗണേശന്റെ പുതിയ സിനിമയായ ‘വഞ്ചം തീര്‍ത്തായടാ’യില്‍ സംഗീതമൊരുക്കുന്നത് ഇളയരാജയാണെന്ന ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നാലെയാണ് വിമർശനമുയർന്നത്. പ്രമുഖ ചലച്ചിത്ര പ്രവർത്തകയും എഴുത്തുകാരിയുമായ സ്ത്രീയോട് സുസി ഗണേശൻ 2005 ൽ മോശമായി പെരുമാറിയെന്ന് അവർ 2018 ൽ വെളിപ്പെടുത്തിയിരുന്നു.

‘വഞ്ചം തീര്‍ത്തായടാ'. കൊള്ളാം. ഈ സംവിധായകന്‍ ലീനയോടു പെരുമാറിയത് അത്തരത്തിലാണ്. സ്ത്രീകളെ ദ്രോഹിക്കുന്ന ഒരു പീഡകനെ പിന്തുണച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് രാജ സാറിനോ സംഘത്തിനോ അറിയില്ലേ?’ എന്നാണ് ചിന്മയിയുടെ ചോദ്യം. സ്ത്രീകളെ ദ്രോഹിക്കുന്ന ഒരാളെ കുറിച്ച് രാജാ സാറിന് അറിവില്ലേ? അദ്ദേഹം പിന്തുണയ്ക്കുന്നത് ശരിയല്ലെന്നാണ് വിമർശകർ പറയുന്നത്.

MORE IN SPOTLIGHT
SHOW MORE