നൂഡിൽസ്, ജ്യൂസ്, സൂപ്പ്, പഴങ്ങൾ; ജപ്പാനിലെ ക്വാറന്റീൻ കിറ്റ്; വിഡിയോ വൈറൽ

Reddit/@FriedCheeseCurdz

കോവിഡിന് പിന്നാലെ അടച്ചുപൂട്ടലിന്റെ നാളുകളിലൂടെയാണ് നമ്മളെല്ലാവരും കടന്നുപോയത്. കോവിഡ് ബാധിച്ച ശേഷമുള്ള ക്വാറന്റീനുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. ക്വാറന്റീനിലിരിക്കുന്നവർക്ക് അയൽവാസികളും ബന്ധുക്കളും ഭക്ഷണവും ആവശ്യസാധനങ്ങളും എത്തിച്ച് കൊടുക്കാറുണ്ട്. കോവിഡ് ബാധിച്ച് വീട്ടിൽ കഴിയുന്നവർക്ക് ജാപ്പനീസ് സർക്കാർ ക്വാറന്റീൻ കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. ടോക്കിയോയിൽ കോവിഡ് ബാധിച്ചയാൾക്ക് ലഭിച്ച ക്വാറന്റീൻ കിറ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ കിറ്റ് വൈറലായിരിക്കുകയാണ്. കാപ്പി, നൂഡിൽസ്, വെള്ളം, ജ്യൂസ്, ഇലക്‌ട്രോലൈറ്റ് വെള്ളം, പായ്ക്ക് ചെയ്ത പഴങ്ങൾ, ബീൻസ്, ഡ്രൈ സൂപ്പ്, അരി, ചിപ്‌സ് മറ്റ് ലഘുഭക്ഷണങ്ങൾ എന്നിവയൊക്കെ അടങ്ങിയതാണ് ജപ്പാനിലെ ക്വാറന്റീൻ കിറ്റ്. 

പോസിറ്റീവ് സ്ഥിരീകരിച്ച് രണ്ട് ദിവസത്തിനകം തന്നെ ക്വാറന്റീൻ കിറ്റ് ലഭിച്ചെന്നും എല്ലാ ദിവസവും തന്റെ ആരോ​ഗ്യസ്ഥിതി അറിയാൻ ആരോ​ഗ്യപ്രവർത്തകർ വിളിച്ചിരുന്നതായും ചിത്രം പങ്കുവച്ചയാൾ പറയുന്നു. ക്വാറന്റീന് ശേഷം മടങ്ങിയപ്പോൾ വീട്ടിലേക്കും കിറ്റ് സൗജന്യമായി തന്നെ കിട്ടിയതായും അദ്ദേഹം കൂട്ടി ചേർത്തു. വൈറലായതോടെ നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിക്കുന്നത്. ടോക്കിയോയിലേക്ക് താമസം മാറിയതിനു ശേഷം കോവിഡ് ബാധിച്ചിരുന്നെങ്കിൽ എന്നും ചിലർ പ്രതികരിച്ചു.  മുൻപും ടോക്കിയോയിലെ ക്വാറന്റീൻ കിറ്റിന്റെ അൺബോക്സിം​ഗ് വിഡിയോ യൂട്യൂബിൽ വൈറലായിരുന്നു.  

വിഡിയോ കാണാം: