യാത്രയ്ക്കിടെ ബൈക്കിനു മുന്നിൽ പത്തി വിടർത്തി പാമ്പ്; ഞെട്ടൽ മാറാതെ രാഹുൽ

bike-snake
SHARE

ബാലരാമപുരം: രാത്രിയിൽ യാത്രയ്ക്കിടെ ബൈക്കിനു മുന്നിൽ പത്തി വിടർത്തിയാടിയ പാമ്പിനെ കണ്ട് യാത്രക്കാരൻ ആദ്യമൊന്ന് ഞെട്ടി. തുടർന്ന് നിയന്ത്രണം വിടാതെ ബൈക്ക് ഒതുക്കി നിർത്തിയശേഷം യാത്രക്കാരൻ പാമ്പിനെ വിദഗ്ധമായി കുപ്പിയിലാക്കി. ചൊവ്വാഴ്ച രാത്രി 9.30 മണിയോടെ ബാലരാമപുരം പഴയകട റോഡിലാണ് സംഭവം. ഇതിന് സമീപം ശാലിഗോത്ര തെരുവ് നിവാസിയായ രാഹുലിന്റെ ബൈക്കിന് മുന്നിലിരുന്നാണു മൂന്നടിയോളം നീളമുള്ള പാമ്പ് യാത്രചെയ്തത്. 

ബൈക്ക് നിർത്തിയതോടെ പാമ്പ് ഹെഡ്‌ലൈറ്റിനുള്ളിൽ കയറി ഒളിച്ചു. തുടർന്ന് രാഹുൽ നാട്ടുകാരുടെ സഹായത്തോടെ വെള്ളവും മണ്ണെണ്ണയും ഒക്കെ ഒഴിച്ചാണ് ഇതിനെ പുറത്ത് ചാടിച്ചത്. ഒന്നര മണിക്കൂറോളം പരിശ്രമം വേണ്ടിവന്നു ഇതിന്. പാമ്പ് കുപ്പിയിലായതോടെയാണ് നാട്ടുകാരുടെ ആശങ്ക അകന്നത്.  ശാലിഗോത്ര തെരുവിൽ നേരത്തെ ചില വീടുകളിൽ പാമ്പിൻ കുഞ്ഞുങ്ങളെ കൂട്ടത്തോടെ കണ്ടത് വാർത്തയായിരുന്നു. ഇത് നാട്ടുകാർ തന്നെ പിടിച്ച് കുപ്പിയിലാക്കി മൃഗശാല ജീവനക്കാർ വഴി മൃഗശാലയിൽ എത്തിച്ചിരുന്നു.  

MORE IN SPOTLIGHT
SHOW MORE