ബിയർ ബോട്ടിലിൽ മൂർഖൻ പാമ്പിന്റെ തലകുടുങ്ങി; ഒടുവിൽ..?; വിഡിയോ

പ്ലാസ്റ്റിക് കണ്ടെയ്നറിൽ തല കുടുങ്ങി വെട്ടിലായി മൂർഖൻ പാമ്പ്. തല പുറത്തെടുക്കാൻ കഴിയാത്ത നിലയിലായ പാമ്പിനെ രക്ഷപ്പെടുത്തുന്നതിന്റെ ഒരു വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒഡീഷയിലെ പുരിയിൽ ആണ് സംഭവം.

പാമ്പിന്റെ തല ബിയർ ബോട്ടിലിൽ കുടുങ്ങിയത് ഗ്രാമവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തല മുഴുവൻ ബോട്ടിലിൽ കുരുങ്ങിയതിനാൽ പുറത്തേക്ക് വലിച്ചെടുക്കുക പ്രയാസമായിരുന്നു. പ്ലാസ്റ്റിക് ബോട്ടിൽ മുറിച്ച് പാമ്പിനെ രക്ഷപ്പെടുത്തുകയായിരുന്നു. 

ആദ്യം പാമ്പിന്റെ തല കുരുങ്ങിയ ബോട്ടിലിന്റെ ഭാഗം മുറിച്ചെടുത്തു. പിന്നീട് മറ്റ് ഭാഗങ്ങളും മുറിച്ചെടുത്തു. 20 മിനിട്ടോളം എടുത്തായിരുന്നു രക്ഷാപ്രവർത്തനം. പാമ്പിന്റെ മുറിവുകൾ ചികിൽസിച്ച് ഭേദമാക്കി കാട്ടിലേക്ക് വിടും.