മണ്ണ് തിന്നാതെ ഉറങ്ങാനാകില്ല; 60 കൊല്ലമായി ആഹാരം; വിചിത്രം കുസ്മവതി ദേവിയുടെ ജീവിതം

sand-lady
SHARE

വിചിത്രഭക്ഷണം കഴിക്കുന്ന 80വയസുകാരി കുസ്മാവതി ദേവിയെ പരിചയപ്പെടാം. ഒന്നും രണ്ടുമല്ല 60കൊല്ലമായി ഈ ഭക്ഷണരീതി ഇവര്‍ തുടങ്ങിയിട്ട്. എങ്ങനെയിത് സാധിക്കുന്നു എന്നത് കണ്ടെത്തേണ്ട ഉത്തരമാണ്. 

അതേന്ന്.... വ‍ൃത്തിയായി കഴുകി ഉണക്കിയ മണ്ണാണ് കഴിഞ്ഞ 60 വര്‍ഷമായി കുസ്മാവതിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. 20ാം വയസില്‍ ഒരു വയറുവേദന വന്നു. എത്ര ഡോക്ടര്‍മാരെ കണ്ടിട്ടും ഫലമുണ്ടായില്ല. മരുന്നുകള്‍ മാറി മാറിക്കഴിച്ചിട്ടും മാറിയില്ല. അങ്ങനെയിരിക്കെ ഒരു ആയുര്‍വേദ വൈദ്യനെക്കണ്ടു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് മണ്ണ് കഴിക്കാന്‍ തുടങ്ങിയത്. കഴുകി വൃത്തിയാക്കി സൂര്യപ്രകാശത്തില്‍ ഉണക്കിയെടുത്താണ് കഴിക്കുക. വയറുവേദന വെറും ഒാര്‍മയായി മാറി.

മക്കളും ബന്ധുക്കളുമൊക്കെ വിലക്കുന്നുണ്ട്, കഴിക്കരുത് എന്ന്. പക്ഷെ കുസ്മാവതി കേള്‍ക്കില്ല. മണ്ണ് തിന്നാതെ ഉറങ്ങാനാവില്ല, മരിക്കുംപോലെ തോന്നുമെന്നാണ് കുസ്മാവതി പറയുന്നത്. ഈ കഥ കാണുമ്പോള്‍ എങ്ങനെ ഇവരിപ്പഴും ജീവിച്ചിരിക്കുന്നു ഇത്രയധികം മണ്ണ് തിന്നിട്ട് എന്ന് തോന്നാം... സ്വാഭാവികം. ഒരു കൗതുകമെന്നോണം പറഞ്ഞ് വെക്കുകയാണ് കുസ്മാവതിയുടെ ഭക്ഷണവിശേഷം, ആരും പരീക്ഷിച്ച് നോക്കരുത് എന്ന മുന്നറിയിപ്പോടെ. 

MORE IN SPOTLIGHT
SHOW MORE