ഇരുവൃക്കകളും തകരാറിൽ; കാഴ്ചയില്ല; ചെറിയ വീടെന്ന സ്വപ്നം; കനിവ് തേടി റജീന

nohome-patient
SHARE

കണ്ണീര് തോരാത്ത ജീവിതമാണ് ആലപ്പുഴ വ്യാസപുരത്ത് താമസിക്കുന്ന റജീന എന്ന വീട്ടമ്മയുടേത്. ഇരുവൃക്കകളും തകരാറിലാണ് കണ്ണിന് കാഴ്ചയില്ല, മകന് മാനസിക ശേഷിക്കുറവ്. വാടകവീടുകള്‍ മാറിമാറി കഴിയുന്ന ഈ കുടുംബത്തിന്‍റെ ഒരേയൊരു സ്വപ്നം സ്വന്തമായി ഒരു ചെറിയ വീടാണ്.

ഇത് റജീന. രണ്ടു വൃക്കകളും തകരാറിലാണ്.ഒരു കണ്ണ് നീക്കം ചെയ്തു. മറ്റൊരു കണ്ണിന് 20 ശതമാനം കാഴ്ചമാത്രം. രണ്ടു ദിവസം കൂടുമ്പോള്‍ ഡയാലിസിസ് വേണം.ആലപ്പുഴ ആര്യാട് വ്യാസപുരത്ത് വാടകവീട്ടിലാണ് താമസം. വാടകവീടുകള്‍ നിരവധിതവണ മാറി. മറ്റൊന്നും കിട്ടിയില്ലേലും സ്വന്തമായി ഒരു ചെറിയ വീട് ഉണ്ടാകണമെന്ന ആഗ്രഹമാണ് ഈ കുടുംബത്തിന്.മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സങ്കടം പറയണമെന്ന ആഗ്രഹവും റജീനയ്ക്കുണ്ട്.

ഭര്‍ത്താവ് നൗഷാദിന് കൂലിപ്പണിയാണ്.മകന്‍ മാനസിക ശേഷിക്കുറവുണ്ട്.ഭാര്യയെയും മകനെയും  പരിപാലിക്കേണ്ടതിനാല്‍ ജോലിക്ക് പോകാനാകുന്നില്ല.

നാട്ടുകാരും ഉദാരമതികളും സഹായിച്ചാണ് ഇപ്പോള്‍ ജീവിതം മുന്നോട്ടുപോകുന്നത്. വീല്‍ചെയറില്‍ ഇരുത്തി അത്  പൂഴിമണലിലൂടെ തള്ളി റോഡിലെത്തിച്ച് അവിടെനിന്ന് വാഹനത്തിലാണ് റജീനയെ ഡയാലിസിസിന് കൊണ്ടുപോകുന്നത്.രോഗത്തിന്‍റെ മൂര്‍ധന്യാവസ്ഥയിലും സ്വന്തമായി വീടെന്ന സ്വപ്നം മാത്രമാണ് റജീനയ്്ക്ക്.

MORE IN SPOTLIGHT
SHOW MORE