വരൻ ആശുപത്രിയിൽ; ഫൊട്ടോ വച്ച് വിവാഹം, കേക്കുമുറി, ഡാന്‍സ്: വിചിത്രം

wedding
SHARE

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിവാഹ ദിനം. അതുകൊണ്ട് തന്നെ ലോകത്ത് എവിടെയാണെങ്കിലും വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് തന്നെ  ആഘോഷപൂർവമായ ഒരുക്കങ്ങൾ തന്നെ ആയിരിക്കും. പക്ഷേ ആ സുദിനം വന്നെത്തിയപ്പോൾ വരന് പങ്കെടുക്കാൻ പറ്റാതായാൽ എന്തു ചെയ്യും? ചടങ്ങിന്റെ എല്ലാ നിറവും മങ്ങി എല്ലാ മുഖങ്ങളിലും നിരാശ പടരും. സ്വാഭാവികമായും വിവാഹം മാറ്റി വയ്ക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ ആകസ്മികമായി സംഭവിച്ചുപോയ അവസ്ഥയെ വളരെ സരളമായി അതിജീവിച്ചിരിക്കുകയാണ് അമേരിക്കയിലെ നോർത്ത് കരോലിനയിൽ ഒരു യുവതി.

ഭക്ഷ്യവിഷബാധ വന്ന് വിവാഹദിവസം വരൻ ആശുപത്രിയിലായതോടെയാണ് വ്യത്യസ്തമായ തീരുമാനത്തിലേക്ക് വധൂവരൻമാർ നീങ്ങിയത്. ചക്രം ഘടിപ്പിച്ച ഒരു തൂണിനെ വരന്റെ വേഷത്തിൽ വിവാഹവേദിയിലേക്കെത്തിച്ച് വിവാഹം നടത്തുക എന്നതായിരുന്നു തീരുമാനം. ഐ പാഡിൽ വരന്റെ ഒരു ചിത്രവും തൂണിൽ ഘടിപ്പിച്ചു. അങ്ങനെ പ്രതീകാത്മകമായി വിവാഹം മംഗളകരമായി തന്നെ നടന്നു.  ഡമ്മി വരനെ ഉപയോഗിച്ചു തന്നെ വിവാഹ കേക്ക് മുറിക്കുകയും നൃത്തച്ചടങ്ങുകളിൽ പങ്കെടുക്കുകയുമൊക്കെ ചെയ്ത് വധു ചടങ്ങ് ഗംഭീരമാക്കി. തങ്ങളുടെ ടിക്ക് ടോക് അക്കൗണ്ടിലൂടെ വധൂവരൻമാർ തന്നെയാണ്  വിചിത്രമായ വിവാഹ വിവരം ലോകത്തെ അറിയിച്ചത്.

MORE IN SPOTLIGHT
SHOW MORE