‘ദർശനാ ഐ ആം ക്രെയ്സി എബൗട്ട് യു’ ; പ്രണവിന് മൂന്നുവയസ്സുകാരന്റെ സ്പോട്ട് ഡബ്ബിംഗ്; വി‍ഡിയോ

pranavwb
SHARE

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയ’ത്തില പാട്ടിന്റെ തുടക്കത്തിൽ പ്രണവ് പറയുന്ന ഡയലോഗുകൾ പറഞ്ഞ് വൈറലാവുകയാണ് ഗിരിനന്ദൻ. വാക്കുകൾ അത്ര വ്യക്തമല്ലെങ്കിലും ഡബ്ബിംഗ് അതിമനോഹരം. ഡയലോഗും ഭാവങ്ങളും ഒന്നിനൊന്ന് മെച്ചം.  ‘ദർശനാ ഐ ആം ക്രെയ്സി എബൗട്ട് യു’ എന്ന ഡയലോഗിൽ ഒന്നു ചിരിച്ചു പോകാത്ത ആരുമുണ്ടാവില്ല. സ്പോട്ട് ഡബ്ബിംഗിന് ഇതിനോടകം ഗിരിനന്ദന് ഏറെ ആരാധകരനെ കിട്ടിക്കഴിഞ്ഞു.

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ചിത്രത്തിലെ ‘ദർശനാ..’ എന്ന ഗാനരംഗവും ഡയലോഗുമാണ് ഈ മിടുക്കൻ സ്പോട്ട് ഡബ്ബ് ചെയ്തിരിക്കുന്നത്.ഇത്രയും നീളമുള്ള  ഡയലോഗുകൾ എങ്ങനെയാണ് ഈ ചെറിയ പ്രായത്തിൽ കാണാതെ പഠിച്ചതെന്നാണ് പലരും കമന്റുകൾ ചെയ്തിരിക്കുന്നത്. ഹിഷാം അബ്ദുൾ വഹാബ് ഈണം നൽകിയ പാട്ട് ഹിഷാമും ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളായ ദർശന രാജേന്ദ്രനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. അരുൺ ഏളാട്ടിന്റേതാണ് വരികൾ.

MORE IN SPOTLIGHT
SHOW MORE