അമ്മയായതോടെ വീട്ടുകാർ ഉപേക്ഷിച്ചു; തെരുവിലായി സ്വാതി; വിഡിയോ

swathi-26
SHARE

പ്രസവത്തോടെ ശരീരത്തിന്റെ വലതുഭാഗം തളർന്നതോടെ തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന സ്വാതിയുടെ ജീവിതാനുഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. തെരുവോരത്ത് നിന്ന് ശാരദ അവനിഷ് ത്രിപാഠിയെന്നയാളാണ് സ്വാതിയെ കണ്ടെത്തിയത്. നല്ല ഒഴുക്കുള്ള ഇംഗ്ലിഷിൽ സംസാരിക്കുന്ന സ്വാതി കംപ്യൂട്ടർ സയൻസ് ബിരുദധാരിയാണ്. ആവശ്യത്തിന് വിദ്യാഭ്യാസമുണ്ടായിട്ടും സ്വന്തക്കാരും ബന്ധുക്കളും ഉപേക്ഷിച്ച കഥ സ്വാതിയുടെ കരളലിയിക്കുന്നതാണ്.

വാരാണസിയിലെ അസ്സി ഘട്ട് ഭാഗത്ത് അടഞ്ഞുകിടക്കുന്ന ഒരു കടയുടെ മുൻപിൽ നിന്നാണ് സ്വാതിയെ അവർ കണ്ടെത്തിയത്. ശാരദ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഇംഗ്ലിഷിലാണ് സ്വാതി മറുപടി പറയുന്നത്. ചോദ്യങ്ങൾക്ക് ഉത്തരമായി തന്റെ ജീവിതത്തിന്റെ കഥയും അവർ പറയുന്നു. തെക്കേയിന്ത്യയാണ് സ്വാതിയുടെ സ്വദേശം. മൂന്ന് വർഷം മുമ്പ് വാരണാസിയിൽ എത്തിപ്പെടുകയായിരുന്നു. പ്രസവത്തോടെ ശരീരത്തിന്റെ വലത് ഭാഗം തളർന്നു. ഇതോടെ കുടുംബം സ്വാതിയെ ഉപേക്ഷിച്ചു. ഗത്യന്തരമില്ലാതെ ആയതോടെ സ്വാതി വാരണാസിയിൽ എത്തുകയായിരുന്നു. നിലവിൽ പൂർണ ആരോഗ്യവതിയാണ് സ്വാതിയെന്നും മാനസിക-ശാരീരിക പ്രശ്നങ്ങൾ അവർക്കില്ലെന്നും  വിഡിയോ പങ്കുവച്ച് ശാരദ എഴുതുന്നു. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള മാന്യമായ തൊഴിലാണ് സ്വാതിയുടെ ആവശ്യമെന്നും കുറിപ്പിൽ പറയുന്നു. 

MORE IN SPOTLIGHT
SHOW MORE