നിക്കിനോടുള്ള സ്നേഹം പറഞ്ഞ് പ്രിയങ്ക; വിവാഹ മോചന അഭ്യൂഹം തള്ളി ചിത്രങ്ങൾ

priyanka-26
SHARE

അമേരിക്കൻ ആഘോഷ ദിനമായ താങ്ക്സ് ഗിവിങ് ഡേയിൽ നിക്കിനോടുള്ള സ്നേഹം ഒരിക്കൽ കൂടി പറഞ്ഞ് പ്രിയങ്ക ചോപ്ര. സമൂഹമാധ്യമങ്ങളിലെ പേര് നീക്കലിൽ തുടങ്ങിയ വിവാഹമോചന അഭ്യൂഹത്തിന് ഇതോടെ വിരാമമായി. നിക്കിനെ സ്നേഹപൂർവം ആലിംഗനം ചെയ്ത് നിൽക്കുന്ന ചിത്രമാണ് പ്രിയങ്ക പങ്കുവച്ചത്. ലഭിച്ച കുടുംബത്തെയും സുഹൃത്തുക്കളെയും ഓർത്ത് എക്കാലവും നന്ദിയുള്ളവളായിരിക്കും. നിക്, ഞാൻ നിന്നെ സ്നേഹിക്കുന്നു. താങ്ക്സ് ഗിവിങ് ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ എന്ന കുറിപ്പോടെയാണ് നിക്കിനെ ടാഗ് മെൻഷൻ ചെയ്ത് പ്രിയങ്ക ചിത്രം പങ്കുവച്ചത്.

പേരിൽ നിന്നും ജൊനാസ് നീക്കം ചെയ്തതിന് പിന്നാലെയാണ് താരദമ്പതികൾ വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങൾ ചൂടുപിടിച്ചത്. പേര് മാറ്റത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് നേരത്തെ പ്രിയങ്കയുടെ അമ്മ പ്രതികരിച്ചിരുന്നു. 

MORE IN SPOTLIGHT
SHOW MORE