75 ലക്ഷം സ്ത്രീധനം; തുക പെൺകുട്ടികൾക്ക് ഹോസ്റ്റൽ നിർമിക്കാൻ നൽകി നവവധു; കയ്യടി

dowry-hostel-rajsthan
SHARE

തന്റെ വിവാഹത്തിന് സ്ത്രീധനമായി വീട്ടുകാർ തന്ന തുക പെൺകുട്ടികൾക്കുള്ള ഹോസ്റ്റൽ നിർമിക്കാൻ നൽകി നവവധു. രാജസ്ഥാനിലെ ബാർമർ നഗരത്തിലെ കിഷോർ സിങ് കാനോദിന്റെ മകൾ അഞ്ജലി കാൻവാറാണ് 75 ലക്ഷം രൂപ സ്കൂൾ പെൺകുട്ടികൾക്ക് താമസിക്കാനുള്ള ഹോസ്റ്റൽ നിർമാണത്തിന് നൽകിയത്.

ഈ മാസം 21നായിരുന്നു അ​ഞ്ജലിയും പ്രവീൺ സിങും തമ്മിലുള്ള വിവാഹം. കല്യാണത്തിന് മുൻപ് തന്നെ സ്ത്രീധന തുക ഹോസ്റ്റൽ നിർമാണത്തിന് നൽകണമെന്ന് മകൾ അച്ഛനോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ വിവാ വേദിയിൽ വച്ച് തന്നെ അച്ഛൻ തന്ന പണം സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കട്ടെ എന്ന് യുവതി പ്രഖ്യാപിച്ചു. 75 ലക്ഷം രൂപയുടെ ചെക്ക് വിവാഹവേദിയിൽ എല്ലാവരെയും സാക്ഷിയാക്കി വില്ലേജ് ഓഫിസർക്ക് കൈമാറി. മുൻപ് തന്നെ യുവതിയുടെ അച്ഛൻ ഒരുകോടി രൂപ കെട്ടിട നിർമാണത്തിന് സംഭാവന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മകൾ തനിക്ക് വിവാഹ സമ്മാനമായി തന്ന പണവും കെട്ടിടനിർമാണത്തിന് നൽകിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

MORE IN SPOTLIGHT
SHOW MORE