'ഒരു കിലോ തക്കാളിയുമായി വരൂ, ചിക്കൻ ബിരിയാണി സൗജന്യം'; ഓഫറുമായി ഒരു ഹോട്ടൽ

tomato-chickenbiriyani
SHARE

ഒരു കിലോ തക്കാളിയുമായി എത്തുന്നവർക്ക് ചിക്കൻ ബിരിയാണി സൗജന്യം. തക്കാളിയ്ക്ക് പകരം ബിരിയാണി ഓഫറുമായി എത്തിയിരിക്കുന്നത് കാഞ്ചീപുരത്തുള്ള ഒരു ഹോട്ടലാണ്. കാഞ്ചീപുരം ജില്ലയിലെ സൊത്തുപ്പാക്കത്തുള്ള ഒരു ഹോട്ടലിന്റെ വകയാണ് ഈ കിടിലൻ ഓഫർ. രണ്ട് ചിക്കൻ ബിരിയാണി വാങ്ങിയാൽ അരക്കിലോ തക്കാളി അങ്ങോട്ട് നൽകും.

തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ആമ്പൂർ ബിരിയാണി കട ഓഫർ പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച ഒരു ദിവസത്തേക്കായിരുന്നു ഓഫർ. രാവിലെ മുതൽ  ഓഫർ വാങ്ങാൻ ആളുകൾ വരിനിൽക്കുകയായിരുന്നു. രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് വരെയായിരുന്നു ഓഫർ കച്ചവടം. രണ്ട് ബിരിയാണി വാങ്ങി തക്കാളിയുമായി പോയവരാണ് കൂടുതൽ. വില നിയന്ത്രിക്കാത്തതിനെ തുടർന്നുള്ള പ്രതിഷേധമാണ് ഓഫർ കച്ചവടത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ഉടമ പറഞ്ഞു. 

MORE IN SPOTLIGHT
SHOW MORE