ഹീൽസും പാവാടയും തടസമല്ല; സേഫായി തലകുത്തി മറിയാം; അഭ്യാസവുമായി താരം

viralheels
SHARE

സോഷ്യൽ മീഡിയ പ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ പങ്കുവയ്ക്കാനുള്ള ഇടം കൂടിയാണ്. അത്തരത്തിലുള്ള പ്രതിഭകളെയൊക്കെ സോഷ്യൽ ലോകം ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ കയ്യടി നേടുന്നത്.

വൈറലായ വിഡിയോയിൽ ഒരു പെൺകുട്ടി തലകീഴായി മലക്കം മറിയുന്നത് കാണാം. ഇ‌തിൽ അതിശയിപ്പിക്കുന്ന ഒന്ന് രണ്ട് ഘടകങ്ങളുണ്ട്.. ഈ യുവതി കാർട്ട് വീൽ ചെയ്യുന്നത് സ്‌പോർട്‌സ് വസ്ത്രം ധരിച്ചല്ല, മറിച്ച് കണങ്കാൽ വരെ നീളമുള്ള പാവാടയും ഹൈഹീൽസ് ചെരുപ്പുമാണ് ധരിച്ചിരിക്കുന്നത്, ഹീൽസ് മുനയില്‍ കൃത്യമായി ഇത്തരത്തിലൊരു മലക്കം മറിച്ചിൽ നടത്തുന്നത് സാഹസികം തന്നെയാണ് ഇതാണ് വിഡിയോ ശ്രദ്ധേയമാക്കിയതാണ്.

ദേശീയ മെഡൽ ജേതാവും ജിംനാസ്റ്റും ഫിറ്റ്‌നസ് മോഡലുമായ പരുൾ അറോറയാണ് വീഡിയോയിലെ യുവതി. പരുളിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്, ഏകദേശം 2.5 ലക്ഷം ലൈക്കുകളും നിരവധി കാഴ്ചകാരുമായി തരംഗമാകുകയാണ് വിഡിയോ

MORE IN SPOTLIGHT
SHOW MORE