അടിവസ്ത്രത്തിന്റെ അളവ്, വൃത്തി; വധുവിനെ തേടി പരസ്യം; രൂക്ഷവിമർശനം

matrimony-ad
SHARE

വിചിത്ര ആവശ്യങ്ങളുമായി പ്രത്യക്ഷപ്പെടാറുള്ള മാട്രിമോണിയൽ പരസ്യങ്ങൾ പലതും നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു പരസ്യത്തിന് നേരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഭാവി വധുവിന് വേണ്ട ഗുണഗണങ്ങളടങ്ങിയതാണ് പരസ്യം. വലിയ ഒരു ലിസ്റ്റ് ആവശ്യങ്ങളാണ് പരസ്യത്തിൽ ചൂണ്ടിക്കാട്ടുന്നത്. 

യാഥാസ്ഥിതിക, പ്രോ ലൈഫ്, ലിബറല്‍ ആയിട്ടുള്ള സ്ത്രീയെ തേടുന്നു എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. ഭാവി വധുവിന്റെ അടിവസ്ത്രങ്ങളുടെ സൈസ് അടക്കം കൃത്യമായ അളവുകൾ പരസ്യത്തിലുണ്ട്. മാനിക്യൂർ, പെഡിക്യൂർ എന്നിവ ചെയ്യുകയും വൃത്തിയുള്ളവളുമായിരിക്കണം. 80 ശതമാനം കാഷ്വലും 20 ശതമാനം ഫോർമലുമായിട്ടുള്ള വസ്ത്രധാരണം വേണം. വിശ്വസ്തയും സത്യസന്ധയും സിനിമയും റോഡ് ട്രിപ്പുകളും താൽപര്യമുള്ളവളും കുടുംബിനിയുമായിരിക്കണം. നായ്ക്കളെ സ്നേഹിക്കണം. 18–26 വരെ പ്രായമാകാം. ഇതാണ് പരസ്യത്തിന്റെ ഉള്ളടക്കം. ഹിന്ദു അഗർവാളെന്നും അഞ്ചടി അഞ്ചിഞ്ച് ഉയരമുണ്ടെന്നുമാണ് വരന്റേതായി നൽകിയിരിക്കുന്ന വിവരം. 

വലിയ തരത്തിലുള്ള വിമർശനങ്ങളാണ് ഈ പരസ്യത്തിന് നേരെ ഉയർന്നത്. ബെറ്റർഹാഫ് എന്ന മാട്രിമോണിയൽ പേജിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. പലതരത്തലുള്ള പ്രതികരണങ്ങളാണ് പരസ്യത്തിന് ലഭിച്ചത്. ഇയാൾ സ്ത്രീകളുടെ വസ്ത്രം തുന്നുന്നയാളാണോ..?, ഇയാൾ ഈ പറഞ്ഞ സവിശേഷതകളുള്ള ഒരു ബാർബി ഡോളിനെ കൊടുക്ക്, ഇയാൾക്ക് ഒരു ജീവിത പങ്കാളിയെ തന്നെയാണോ വേണ്ടത് അതോ കഥാപാത്രത്തെയോ? ഇങ്ങനെ നീളുന്നു ചോദ്യങ്ങൾ. 

പരസ്യം വൈറലായതോടെ വിശദീകരണവുമായി ബെറ്റർഹാഫ് രംഗത്തെത്തി. ഈ പരസ്യം പ്രസിദ്ധീകരിച്ചയാൾക്കെതിരെ ബെറ്റർഹാഫ് പ്ലാറ്റ്ഫോമിന്റെ നിബന്ധനകൾ ലംഘിച്ചതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി.

MORE IN SPOTLIGHT
SHOW MORE