‘ചെറുജ്വാല’; കുഞ്ഞിന് പേരുമായി അനുപമ; പോരാട്ടത്തിന്റെ പ്രതീകം

anupama-child-name
SHARE

കേരളക്കരയാകെ ഇന്ന് ചർച്ച ചെയ്യുന്നത് ഒരു അമ്മയുടെ പോരാട്ടത്തിന്റെ കഥയാണ്. അനുകൂലിക്കുന്നവര്‍ക്കൊപ്പം വലിയ കൂട്ടം വിമര്‍ശനങ്ങള്‍. കടുത്ത സൈബർ ആക്രമണങ്ങൾ. ഇതെല്ലാം അതിജീവിച്ചാണ് അനുപമ താൻ പെറ്റ കുഞ്ഞിനെ സ്വന്തമാക്കുന്നത്. എതിർ ചേരിയിൽ സ്വന്തം മാതാപിതാക്കളും ഭരിക്കുന്ന പാ‍ർട്ടിയും. 

ഇപ്പോഴിതാ തങ്ങളുടെ കുഞ്ഞിന് എയ്ഡൻ അനു അജിത്ത് എന്ന് പേരിടുമെന്ന് അനുപമ വ്യക്തമാക്കിയിരിക്കുകയാണ്. എയ്ഡൻ എന്ന വാക്കിന് അർഥം ചെറു ജ്വാല എന്നാണ്. ഐറിഷ് ഐതിഹ്യത്തിൽ നിന്നാണ് എയ്ഡൻ എന്ന പേര് വന്നത്.

ഇതിനിടെ, അനുപമയുടെ കുഞ്ഞിനെ തിരുവനന്തപുരം കുടുംബ കോടതിയില്‍ എത്തിച്ചു. കുഞ്ഞിനെ അനുപമയ്ക്ക് വിട്ടുനല്‍കുന്നതില്‍ ഉത്തരവ് ഉണ്ടാകാനിരിക്കെയാണ് അസാധാരണ നീക്കം‍. സിഡബ്ല്യുസി അധ്യക്ഷയും കോടതിയില്‍ എത്തി. കുഞ്ഞിനെ എത്തിക്കാന്‍ കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയായിരുന്നു അസാധാരണ നടപടി. ഡി.എന്‍.എ. പരിശോധനാഫലം തിരുവനന്തപുരം കുടുംബക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കുഞ്ഞിന്റെ അവകാശം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് അനുപമ ഹര്‍ജി നല്‍കി.

MORE IN SPOTLIGHT
SHOW MORE