ദുബായ് രാജകുമാരിയുടെ കടുവകളുടെ കൂട്ടില്‍ പെട്ടത് പാവം പൂച്ചക്കുട്ടി; പിന്നീട്; വിഡിയോ

cat-tiger
SHARE

ഒരു പൂച്ചക്കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടതിന്‍റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഈ പൂച്ചക്കുട്ടി ചെന്ന് പെട്ടത് മൂന്ന് കടുവകളുള്ള ഒരു കൂട്ടിലാണ്. അതും ദുബായ് രാജകുമാരി ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ കടുവ കൂട്ടില്‍. പൂച്ച കടുവകളുടെ കൂട്ടില്‍ അകപ്പെടുന്നതിന്‍റെയും അത്ഭുതകരമായി രക്ഷപ്പെട്ടതിന്‍റെയും വിഡിയോകള്‍ രാജകുമാരി ലത്തീഫ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 

കൂട്ടിനുള്ളിലെ ക്യാമറയിലെ ദൃശ്യങ്ങള്‍ ചേര്‍ത്താണ് ലത്തീഫ പങ്കുവച്ചത്. വിഡിയോയില്‍ പൂച്ചക്കുട്ടിയെ കടിച്ച് പിടിച്ച് ഒരു കടുവ ഓടുന്നതും മറ്റ് രണ്ട് കടുവകള്‍ പൂച്ചയ്ക്കായി അതിന് ചുറ്റും വളയുന്നതും കാണാം. പൂച്ചക്കുട്ടിയെ രക്ഷിക്കാന്‍ രണ്ട് കാവല്‍ക്കാര്‍ കൂട്ടിലേക്ക് ഓടിയെത്തുന്നുമുണ്ട്. രക്ഷപ്പെടുത്തിയ ശേഷമുള്ള പൂച്ചക്കുട്ടിയുടെ വിഡിയോയും ഒപ്പം പങ്കുവച്ചിട്ടുണ്ട്. അലഞ്ഞ് നടന്ന പൂച്ചക്കുട്ടിക്ക് ജീവന്‍ തിരിച്ച് കിട്ടിയെന്ന് മാത്രമല്ല, ലത്തീഫ അതിനെ ദത്തെടുക്കുകയും ചെയ്തു. 

ഇപ്പോള്‍ ഈ പൂച്ചക്കുട്ടി സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പൂച്ചകള്‍ക്ക് 9 ജന്മമുണ്ടെന്നത് സത്യമാണെന്നും പൂച്ചക്കുട്ടിയെ ദത്തെടുത്തതിന് ലത്തീഫയെ അഭിനന്ദിച്ചുമാണ് പ്രതികരണങ്ങള്‍. വിഡിയോ കാണാം

MORE IN SPOTLIGHT
SHOW MORE