അന്ന് 112 പേർ കണ്ണ് നൽകി; ഇപ്പോൾ 14,000; പുനീത് മാതൃക; നേത്രദാനപ്പെരുമഴ

puneeth-eye-campign
SHARE

കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത മരണം അദ്ദേഹത്തിന്റെ ആരാധകരെ വലിയ രീതിയിൽ തളർത്തിയിരുന്നു. ഒട്ടേറെ പേർ ജീവനൊടുക്കി. എന്നാൽ ദിവസങ്ങൾക്ക് ശേഷം കർണാടകയെ ഞെട്ടിക്കുന്ന തരത്തിൽ ഒരു ക്യാംപെയിന് ഇപ്പോൾ‌ ചൂടുപിടിക്കുകയാണ്. മരണശേഷം കണ്ണ് ദാനം ചെയ്യാൻ സമ്മതം നൽകിയ എത്തുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന എന്നാണ് റിപ്പോർട്ടുകൾ. പുനീതിന്റെ കണ്ണുകൾ ദാനം ചെയ്തിരുന്നു. നാലുപേർക്ക് അദ്ദേഹത്തിന്റെ കണ്ണുകൾ മാറ്റിവച്ചതും വലിയ വാർത്തയായിരുന്നു.

ദിവസങ്ങൾക്കുള്ളിൽ ഏഴായിരത്തോളം പേർ കണ്ണ് ദാനം ചെയ്യാനുള്ള സമ്മതപത്രം നൽകി. താരത്തിന്റെ മരണം നടന്ന അടുത്ത ദിവസങ്ങളിൽ 112 പേരുടെ കണ്ണുകളാണ് ബന്ധുക്കൾ ദാനം ചെയ്തത്. പുനീത് കണ്ണുകൾ ദാനം ചെയ്തത് അറിഞ്ഞ് അടുത്ത ദിവസങ്ങളിൽ മരിച്ച വ്യക്തിയുടെ ബന്ധുക്കളാണ് കണ്ണ് ദാനം ചെയ്യാൻ മുന്നോട്ടുവന്നത്. ഇതിന് പിന്നാലെ നേത്രദാനത്തിന് സമ്മതപത്രം നൽകുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണ്.

അച്ഛനും അമ്മയും ചെയ്തത് പോലെ താൻ മരിച്ചാൽ തന്റെ കണ്ണുകൾ ദാനം ചെയ്യണമെന്ന് മുൻപ് പല തവണ പുനീത് പറഞ്ഞിരുന്നു പുനീതിന്റെ കണ്ണുകൾ നാലുപേർക്ക് കാഴ്ചയുടെ ലോകത്തേക്ക് വഴി തുറന്നിരുന്നു.

MORE IN SPOTLIGHT
SHOW MORE