ഭാര്യയ്ക്കായി ‘താജ്മഹൽ 2.0’ നിർമിച്ച് ഭർത്താവ്; മധ്യപ്രദേശിലെ പ്രണയവീട്; വിഡിയോ

taj-mahal-home-mp
ചിത്രം കടപ്പാട്; സോഷ്യൽ മീഡിയ
SHARE

പ്രണയത്തിന്റെ സ്മാരകമായി ഇന്നും ലോകത്തെ അമ്പരപ്പിക്കുന്ന അദ്ഭുത നിർമിതിയാണ് താജ്മഹൽ. ‘നിനക്ക് വേണ്ടി ഞാനൊരു താജ്മഹൽ പണിയും..’ എന്ന് തമാശ രൂപേണ പരസ്പരം പറയാത്ത പങ്കാളികളും കുറവായിരിക്കും. എന്നാൽ അങ്ങനെയൊന്ന് തന്റെ ഭാര്യയ്ക്ക് വേണ്ടി നിർമിച്ച് നൽകിയിരിക്കുകയാണ് ഈ ഭർത്താവ്. മധ്യപ്രദേശിലാണ് ഈ ‘താജ്മഹൽ 2.0’.

മധ്യപ്രദേശിലെ ബുർഹാൻപൂരിലെ ആനന്ദ് ചോക്ലയാണ് താജ്മഹൽ മാതൃകയിൽ ഭാര്യക്കായി വീടൊരുക്കിയത്. നാല് കിടപ്പുമുറികൾ അടങ്ങിയ വീട് പണിയാൻ മൂന്നുവർഷമെടുത്തു. ബംഗാളിലെയും ഇൻഡോറിലെയും ശില്പികളെ വരുത്തിയാണ് പണി പൂർത്തിയാക്കിയത്. 

യഥാർഥ താജ്മഹലിനെ കുറിച്ച് നന്നായി പഠിച്ച ശേഷമാണ് ഇത്തരമൊന്ന് പണിയാൻ തീരുമാനിച്ചതെന്ന് വീട്ടുടമ പറയുന്നു.29 അടി ഉയരമാണ് വീടിന്. വലിയ ഹാൾ, താഴത്തെ നിലയിൽ രണ്ട് കിടപ്പുമുറി, മുകളിൽ രണ്ട് കിടപ്പുമുറി, വായനശാല, പ്രാർഥനാ മുറി എന്നിവയും വീട്ടിലുണ്ട്. വീടിന്റെ അകം മനോഹരമാക്കാൻ രാജസ്ഥാനിൽ നിന്നും മുംബൈയിൽ നിന്നും കലാകാരൻമാരെ വരുത്തിയിരുന്നു.

MORE IN SPOTLIGHT
SHOW MORE