പാളത്തിൽ വിഡിയോ; ഉറക്കെ ഹോൺ; എന്നിട്ടും മാറിയില്ല; യുവാവിന് ദാരുണാന്ത്യം

train-accident
SHARE

ട്രെയിൻ കടന്നുപോകുമ്പോൾ പാളത്തിനോട് ചേർന്ന് നിന്ന് വിഡിയോയ്ക്ക് പോസ് ചെയ്ത യുവാവിന് ദാരുണാന്ത്യം. യുവാവിനെ കണ്ട ട്രെയിനിന്റെ ലോക്കോ പൈലറ്റ് പലതവണ ഹോൺ മുഴക്കിയിട്ടും യുവാവ് ഇത് ശ്രദ്ധിച്ചില്ല. പാളത്തിനോട് ചേർന്ന് തന്നെ നിൽക്കുകയായിരുന്നു. സമീപമെത്തിയ ട്രെയിൻ യുവാവിനെ ഇടിച്ചുതെറിപ്പിച്ചു. 

സുഹൃത്ത് പകർത്തിയ വിഡിയോയിലും ഈ ദൃശ്യങ്ങളുണ്ട്. മധ്യപ്രദേശിലെ ഹോഷൻഗാബാദ് ജില്ലയിലാണ് സംഭവം. 22 വയസുള്ള സൻജു ചൗരേ ആണ് മരിച്ചത്. സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാനാണ് ഇത്തരത്തിലൊരു സാഹസത്തിന് ഒരുങ്ങിയത്. ചരക്കുതീവണ്ടിക്ക് മുന്നിൽ നിന്നായിരുന്നു ഈ അപകടം. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE