സർക്കാർ തകർന്ന റോഡ് പണിയുന്നില്ല; ചിരിച്ച് ചിരിച്ച് പ്രതിഷേധിച്ച് ജനം: വിഡിയോ

laughter-protest
SHARE

ഇടിഞ്ഞുപൊളിഞ്ഞ റോഡിന്‍റെ പുനര്‍നിര്‍മാണം വൈകുന്നതില്‍ വേറിട്ട പ്രതിഷേധവുമായി നാട്ടുകാര്‍‍. 'ചിരി' പ്രതിഷേധവുമായാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്‍. മധ്യപ്രദേശിലെ അര്‍വിന്ദ് നഗറിലെ ജനങ്ങളാണ് ഫ്ലക്സ് ബോര്‍ഡുകളേന്തി 'ചിരി' പ്രതിഷേധം നടത്തിയത്. സ്ഥലത്തെ 200 മീറ്റര്‍ നീളമുള്ള റോഡിന്‍റെ ശോചനീയവസ്ഥ അധികൃതരുടെ ശ്രദ്ധയില്‍പെടുത്താനാണ് വേറിട്ട പ്രതിഷേധം. 

ഇന്നലെയാണ് സംഭവം നടന്നത്. ബാനറുകളും പിടിച്ച് നിര നിരയായി നില്‍ക്കുന്ന പ്രതിഷേധക്കാര്‍ കൈയ്യുയര്‍ത്തി ഉറക്കെ ചിരിക്കുകയായിരുന്നു. 'ഞങ്ങള്‍ ചിരിയിലൂടെ പ്രതിഷേധിക്കുന്നു. റോഡ് പണിയാന്‍ സര്‍ക്കാരിനു കഴിയാത്തതുകൊണ്ട് ഞങ്ങള്‍ ചിരിക്കുന്നു. മൂന്ന് കോടി അനുമതി ലഭിച്ചിട്ടും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ റോഡ് പണിതില്ല. ആദ്യം ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ കുറച്ച് പണി നടത്തി, പിന്നീട് അത് നിര്‍ത്തി'. പ്രദേശവാസി ഉമാ ശങ്കര്‍ തിവാരി എഎന്‍ഐയോട് പറഞ്ഞു. കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെ പ്രതിഷേധത്തില്‍ കാണാം. വിഡിയോ കാണാം:

MORE IN SPOTLIGHT
SHOW MORE