കെട്ടിയിട്ട പശുവിനെ സിംഹം കടിച്ചുകീറി; വേട്ട പ്രദർശനം നടത്തിയ 12 പേർക്കെതിരെ കേസ്

lion-cow-gujarat
SHARE

പശുവിനെ കെട്ടിയിട്ട് സിംഹത്തിന് ഇരയാക്കുന്ന വിധത്തിൽ പ്രദർശനം നടത്തിയ 12 പേർക്കെതിരെ കേസെടുത്ത് ഗുജറാത്ത് വനം വകുപ്പ്. സംഭവത്തിന്റെ വിഡിയോ വൈറലായതോടെയാണ് പ്രതിഷേധം ഉയർന്നത്. കാടിനോട് ചേർന്നുള്ള അതിർത്തിയിൽ പശുവിനെ കെട്ടിയിട്ട ശേഷം സിംഹം വന്ന് െകാന്നു തിന്നുന്നത് തൽസമയം കാണാൻ അവസരം ഒരുക്കിയാണ് പ്രദർശനം നടത്തിയത്. ജുനഗഡിൽ ഗിർ വനത്തിനോട് ചേർന്നുള്ള ദെവാലിയ മേഖലയിലാണ് ഇത്തരത്തിൽ ഒരു പ്രദർശനം നടത്തിയത്. കെട്ടിയിട്ട പശുവിനെ സിംഹം കടിച്ചുകീറി തിന്നുന്നതും പ്രചരിച്ച വിഡിയോയിലുണ്ട്.

കെട്ടിയിട്ട പശു സിംഹത്തെ ആദ്യം കുത്തിയോടിക്കുന്നതും വിഡിയോയിൽ കാണാം. പക്ഷേ പിന്നീട് പശു സിംഹത്തിന് ഇരായായി. ദൂരെ നിന്ന് ഈ രംഗങ്ങൾ കണ്ട് കാണികൾ സന്തോഷിക്കുന്നതും വിഡിയോയിലുണ്ട്. വിവാദമായതോടെ പ്രദർശനം നടത്തിയ 12 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കാഴ്ചക്കാർ നാട്ടുകാരാണോ അതോ സഞ്ചാരികളാണോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. 

MORE IN SPOTLIGHT
SHOW MORE