‘അത്താഴത്തിന് എന്‍റെ വീട്ടിലേക്ക് വരാമോ’; ഓട്ടോക്കാരന്‍റെ ചോദ്യം; കേജ്രിവാളിന്‍റെ മറുപടി

arvind-kejrival
SHARE

ഓട്ടോ ഡ്രൈവര്‍മാരുമായുള്ള ഡല്‍ഹി മുഖ്യമന്ത്രി അര്‍വിന്ദ് കേജ്രിവാളിന്‍റെ സംവാദം വൈറല്‍. എന്തു തന്നെ ആയാലും ചോദിക്കൂ എന്ന് പറഞ്ഞാണ് കേജ്രിവാള്‍ അവരുമായി സംസാരിച്ചു തുടങ്ങിയത്. ഉടനെ മൈക്കെടുത്ത് ഒരു ഓട്ടോ ഡ്രൈവര്‍ അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിച്ചു. ഇതിന്‍റെ വിഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. 

'ഞാന്‍ അങ്ങയുടെ വലിയ ആരാധകന്‍. ഞാന്‍ ഒരു ഓട്ടോ വാലാ.. നിങ്ങള്‍ ഓട്ടോ ഡ്രൈവര്‍മാരെ സഹായിക്കുന്നു. സര്‍, അത്താഴമുണ്ണാന്‍ നിങ്ങള്‍ എന്‍റെ വീട്ടിലേക്ക് വരുമോ.. ഹൃദയത്തില്‍തൊട്ട് വിളിക്കുകയാണ്'...ഓട്ടോ ഡ്രൈവര്‍ കേജ്രിവാളിനോട് ചോദിച്ചു. ചോദ്യത്തിനു പിന്നാലെ സദസ് ഉണര്‍ന്നു. 'തീര്‍ച്ചയായും. രാത്രിയാണോ വരേണ്ടതെന്ന് കേജ്രിവാള്‍ തിരിച്ചുചോദിച്ചു. ഞാന്‍ നിങ്ങള്‍ക്ക്് സഹോദരനെപോലെ.. എന്തുണ്ടായാലും എന്‍റെയടുത്ത് വരൂ.. നിങ്ങളുടെ ഓട്ടോ ബ്രേയ്ക്ക് ഡൗണ്‍ ആയാല്‍ പോലും'– കേജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. 

2022ലെ പ‍ഞ്ചാബ് തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള ക്യാംപയിന്‍റെ ഭാഗമായിരുന്നു കൂടിക്കാഴ്ച. പഞ്ചാബില്‍ അധികാരത്തില്‍ വന്നാല്‍ 18 വയസ്സിനു മുകളിലുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും മാസം 1000 രൂപ വീതം നല്‍കുമെന്ന പ്രഖ്യാപനവും നടത്തിയിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്ത്രീശാക്തീകരണ പരിപാടി എന്നാണ് ഇതിനെക്കുറിച്ച് കേജ്രിവാല്‍ പറഞ്ഞത്.

MORE IN SPOTLIGHT
SHOW MORE