കച്ചേരിക്കിടെ നോട്ടു കൊണ്ട് മൂടി ആരാധകർ; പാട്ട് തുടർന്ന് ഗായിക; വിഡിയോ

urvashi-20
ചിത്രം(വലത്); വിക്കിപീഡിയ
SHARE

നാടൻപാട്ടിന്റെ രാജ്ഞിയെ നോട്ട് കൊണ്ട് മൂടി ആരാധകർ. ഗുജറാത്തി നാടോടി ഗായിക ഉർവശി റദാദിയയെയാണ് ആരാധകർ സ്നേഹം കൂടി നോട്ട് കൊണ്ട് അഭിഷേകം ചെയ്തത്. വേദിയിലിരുന്ന് ഹാർമോണിയം വായിച്ച് പാടുകയായിരുന്നു ഉർവശി. പെട്ടെന്ന് ബക്കറ്റിൽ നിറയെ നോട്ടുകളുമായി ഒരു ആരാധകൻ വേദിയിലേക്ക് കയറി. ഉർവശിയുടെ തലയിലേക്ക് കമിഴ്ത്തി. മടിയിൽ നിറഞ്ഞ നോട്ടുകൾ അരികിലേക്ക് മാറ്റി വച്ച് ഉർവശി കച്ചേരി തുടരുന്നത് വിഡിയോയിൽ കാണാം.

ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് ഉർവശി തന്നെയാണ് വിഡിയോ പങ്കുവച്ചത്. ഗുജറാത്തിലെ ഏറ്റവും പ്രശസ്തയായ നാടൻപാട്ട് കലാകാരിയാണ് ഉർവശി. ലക്ഷക്കണക്കിന് ആരാധകരാണ് ഉർവശിയുടെ സംഗീതപരിപാടികൾക്ക് തടിച്ച് കൂടുന്നത്. 

MORE IN SPOTLIGHT
SHOW MORE