മുടി ബോബ് കട്ട് ചെയ്ത ആന; വൈറല്‍ ഹെയര്‍സ്റ്റൈൽ: വിഡിയോ

senkamalam-elephant
SHARE

വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ സ്വന്തം കുഞ്ഞുങ്ങളെ പോലെയാണ് പലരും കാണുന്നത്. വീട്ടിലെ പട്ടികള്‍ക്കും പൂച്ചകള്‍ക്കുമൊക്കെ പൊട്ട് തൊട്ട് കൊടുക്കുന്നതും ഉടുപ്പ് ഇട്ട് കൊടുക്കുന്നതുമൊക്കെ ഇപ്പോള്‍ സാധാരണമാണ്. അവയുടെ ചിത്രങ്ങളും വിഡിയോകളുമൊക്കെ പലരും പോസ്റ്റ് ചെയ്യാറുമുണ്ട്. അതുപോലെ പാപ്പാന്മാര്‍ക്ക് ആനകള്‍ അവരുടെ മക്കളെ പോലെ തന്നെയാണ്. പക്ഷെ, അവയ്ക്ക് ഉടുപ്പ് ഇട്ട്കൊടുക്കുന്നത് അത്ര എളുപ്പമല്ല. പകരം, തമിഴ്നാട്ടില്‍ ഒരുപാട് ആരാധകരുള്ള ഒരു ആനയുണ്ട്. മുടി ബോബ് കട്ട് ചെയ്ത ആന. 'ബോബ് കട്ട് സെന്‍കമലം' എന്നാണ് ഈ ആന അറിയപ്പെടുന്നത്.

ആനയുടെ പുതിയ ഒരു വി‍ഡിയോ ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ വൈറലാണ്. വിഡിയോയില്‍ പാപ്പാന്‍ ബോബ് കട്ട് ചെയ്ത ആനയുടെ മുടി ചീകുന്നത് കാണാം. ആനയുടെ നെറ്റിയില്‍ വലിയ ഒരു തിലകക്കുറിയുമുണ്ട്. പാപ്പാന്‍ മുടി ചീകുമ്പോള്‍ മുട്ട് മടക്കി സെന്‍കമലം ഇരുന്നു കൊടുക്കുന്നുമുണ്ട്. കോയമ്പത്തൂരിലെ തെക്കംപട്ടി ഗ്രാമത്തില്‍ നിന്നുള്ളതാണ് ദൃശ്യം. 

2003ല്‍ കേരളത്തില്‍ നിന്നും തമിഴ്നാട്ടിലെ ശ്രീ രാജഗോപാലസ്വമി ക്ഷേത്രത്തിലെത്തിയതാണ് സെന്‍കമലം. പാപ്പാന്‍ രാജഗോപാലാണ് സെന്‍കമലത്തിന്‍റെ  ഹെയര്‍ സ്റ്റൈലിന് പിന്നില്‍. മുന്‍പും ആനയുടെ ചിത്രങ്ങളും വിഡിയോകളും വൈറലായിട്ടുണ്ട്. ഇന്‍റര്‍നെറ്റില്‍ ബോബ് കട്ട് ചെയ്ത ഒരു ആനക്കുട്ടിയുടെ വിഡിയോ കണ്ടാണ് രാജഗോപാല്‍ സെന്‍കമലത്തിന്‍റെ മുടി ബോബ് കട്ട് ചെയ്തത്.

വിഡിയോ കാണാം:

MORE IN SPOTLIGHT
SHOW MORE