കെഎഫ്സി കവറുകൾ കൊണ്ട് സ്റ്റൈലൻ ഉടുപ്പുമായി യുവതി; വൈറൽ

kfc-dress
SHARE

കെഎഫ്സിയുടെ കവറുകൾ പുനരുപയോഗിച്ച്  മനോഹരമായ വസ്ത്രമുണ്ടാക്കി യുവതി. ഡല്‍ഹിയിലെ ഫാഷന്‍ ബ്ലോഗര്‍ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‌സ്റ്റൈലിഷായി വസ്ത്രം ധരിച്ച് പോസ് ചെയ്യുന്ന ചിത്രങ്ങള്‍ ഉള്‍പ്പടെയാണ് ട്വീറ്റ്. ഡ്രസിന്‍റെ പ്ലീറ്റില്‍ 'കോളോണല്‍ സാന്‍റേഴ്സ്' ലോഗോയും കാണാം. യുവതിയെ അംബാസിഡറാക്കാനാവശ്യപ്പെട്ടെത്തുന്ന കമന്‍റുകളാണ് പോസ്റ്റില്‍ കൂടുതലും.

ട്വീറ്റിങ്ങനെ..'കെഎഫ്സിയ്ക്ക് വേണ്ടി കെഎഫ്സിയുടെ കവറുകൾ ഉപയോഗിച്ച് ‍ ഡ്രസ് ഉണ്ടാക്കാന്‍ തീരുമാനിച്ചു..ഇതിലൂടെ എത്ര മാത്രം കെഎഫ്സി ആരാധകരെ കാണാനാകുമെന്ന് നോക്കാം.. ഇങ്ങനെയാണ് യുവതി കുറിച്ചത്. യുവതിയുടെ ട്വീറ്റിനു പിന്നാലെ കെഎഫ്സിയുടെ റിപ്ലൈയും കാണാം. ഡിസൈനറുടെ കഴിവിനെ പ്രശംസിച്ച് നിരവധി ആളുകളാണ് ട്വീറ്റില്‍ പ്രത്യക്ഷപ്പെടുന്നത്.

MORE IN SPOTLIGHT
SHOW MORE