‘ഈ യൂടേൺ കാര്യമാക്കേണ്ട; ശീലമായിക്കോളും..’; ഉപദേശിച്ച് തിരിച്ചടിച്ച് ട്രോളുകൾ

modi-farmer-troll
SHARE

‘56 ഇഞ്ച് ഡാ, എന്ത് വന്നാലും മുന്നോട്ടുവച്ച കാൽ പിന്നോട്ട് വയ്ക്കുന്ന ശീലം ജീക്ക് ഇല്ല..’ കർഷക നിയമങ്ങളെ പിന്തുണച്ചും സമരം ചെയ്യുന്ന കർഷകരെ പരിഹസിച്ചും മുൻപ് ബിജെപി സൈബർ ഇടങ്ങളിൽ നിന്നുവന്ന ട്രോളുകൾക്ക് അതേ നാണയത്തിൽ മറുപടി െകാടുക്കുകയാണ് സൈബർ ലോകം. പഴയ പ്രസ്ഥാവനകളും നിലപാടുകളും ചർച്ചയാക്കിയാണ് ഈ മറുപടി െകാടുക്കൽ. ഇപ്പോഴത്തെ യൂടേൺ കാര്യമാക്കണ്ട, ഇനി ഇതൊരു ശീലമായിക്കോളും എന്ന് ഉപദേശിക്കുന്നവരെയും കാണാം. ട്രോളുകൾ കാണാം.

modi-troll
troll-modi

വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമം നടപ്പിലാക്കി ഒരു വർഷമാകുന്നതിനു തൊട്ടുമുൻപാണു പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. രാജ്യവ്യാപകമായി കർഷകർ സമരം തുടരുന്ന പശ്ചാത്തലത്തിലാണു നിർണായക തീരുമാനമെടുത്തത്. 5 സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതുകൂടി കണക്കിലെടുത്താണു കേന്ദ്ര സർക്കാർ നടപ‍ടി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ഗുരു നാനാക് ജയന്തി ദിനത്തിലാണു നാടകീയ പ്രഖ്യാപനം.

MORE IN SPOTLIGHT
SHOW MORE