മുഖം തിരിച്ചറിയല്‍ സംവിധാനമൊരുക്കി ഇന്‍സ്റ്റഗ്രാം; പുതിയ മാറ്റങ്ങള്‍ അറിയാം..

instagram
SHARE

പുതിയ മാറ്റത്തിനൊരുങ്ങി സോഷ്യല്‍ മീഡിയ ആപ്പ് ആയ ഇന്‍സ്റ്റഗ്രാം. മുഖ പരിശോധനയിലൂടെ ഉടമകളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് പുതിയ നീക്കം. ഇതിലൂടെ വ്യാജ പ്രോഫൈലുകളുടെ കടന്നുവരവിനെ തടയാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍. ഇന്‍സ്റ്റഗ്രാം പിആര്‍ ടീമും പുതിയ മാറ്റത്തെ സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടു. 'മാറ്റ് നവാരാര' എന്ന സോഷ്യല്‍ മീഡിയ കണ്‍സല്‍ട്ടന്‍റ്ിന്‍റെ ട്വീറ്റിലും കാര്യങ്ങള്‍ വ്യക്തമായി പറയുന്നു. വിഡിയോ സെല്‍ഫി വെരിഫേക്കേഷനിലൂടെ മുഖം തിരിച്ചറിഞ്ഞാല്‍ ഒരോ അക്കൗണ്ടുകളുടെയും സുരക്ഷ വര്‍ധിപ്പിക്കാനുകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

അലക്സാന്‍റര്‍ ചാല്‍കിദിസ് എന്നയാളാണ് ഇതിന്‍റെ ഡെമോ വിഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഇതുപ്രകാരം, ഇന്‍സ്റ്റഗ്രാം ഉപഭോക്താവിനു പോപ് അപ്പ് മെസജ് അയക്കും. അതില്‍ ക്ലിക് ചെ്യത് ശേഷം ക്യാമറയിലൂടെ മുഖം കാണും. തുടര്‍ന്ന്്, മുഖം മുഴുവനായി കാണിച്ച് ഒരു വിഡിയോ അപ്ലോട് ചെയ്യാനാവശ്യപ്പെടും. ഇതിലൂടെ ഇന്‍സ്റ്റയുടെ അല്‍ഗോരിതം ഉപഭോക്താവിനെ തിരിച്ചറിയും. അതേസമയം, മാറ്റം പുതിയ ഉപഭോക്താക്കള്‍ക്കായേക്കുമെന്നും റിപ്പോര്‍ട്ട്.

MORE IN SPOTLIGHT
SHOW MORE