കയ്യൊടിഞ്ഞ കൃഷ്ണവിഗ്രഹവുമായി പൂജാരി; ബാന്‍ഡേജിട്ട് 'ചികിൽസ'..!

krishna-idol
SHARE

കൃഷ്ണവിഗ്രഹത്തിന്റെ കയ്യൊടിഞ്ഞതിന് ചികിൽസ തേടി പൂജാരി ആശുപത്രിയിൽ. ഉത്തർപ്രദേശിലെ ആഗ്രയിലെ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരുമാണ് ആകെ വലഞ്ഞത്. രാവിലെ കുളിപ്പിക്കുന്നതിനിടയിൽ അബദ്ധത്തിൽ എന്റെ കൃഷ്ണന്റെ വിഗ്രഹത്തിന്റെ കയ്യൊടിഞ്ഞു. ചികിൽസിക്കണമെന്ന് പറഞ്ഞ് കരഞ്ഞുകൊണ്ടാണ് പൂജാരി ആശുപത്രിയിലെത്തിയത്. 

കുറച്ച് സമയം പകച്ച് നിന്ന ആശുപത്രി അധികൃതര്‍ ശ്രീ കൃഷ്ണ എന്ന പേരിൽ രോഗിയുടെ ഒപി രജിസ്റ്റര്‍ ചെയ്തു. എന്നിട്ട് വിഗ്രഹത്തിന്റെ കയ്യ് ബാൻഡേജിട്ട് കെട്ടി. കൃഷ്ണ വിഗ്രഹവുമായി പൂജാരി കരയുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. തന്റെ വിഷമം ആരും കാണുന്നില്ലെന്ന് പൂജാരി ലെഖ് സിങ് പറയുന്നുമുണ്ട്. പൂജാരിയുടെ കരച്ചിൽ കണ്ടാണ് രജിസ്ട്രേഷൻ നടത്തിയത്. അയാളുടെ തൃപ്തിക്ക് വേണ്ടി ബാൻഡേജ് ചെയ്തുവെന്നും ആശുപത്രി സൂപ്രണ്ട് അശോക് കുമാർ അഗർവാൾ പറയുന്നു.

MORE IN SPOTLIGHT
SHOW MORE