'ഐ ലവ് യൂ'; കഴുത്തിൽ ചുറ്റിപ്പിണഞ്ഞ് പാമ്പ്; ഉമ്മവെച്ച് യുവതി; വിഡിയോ

പാമ്പിനെ തലോടിയും ചുംബിച്ചും യുവതി. റോയൽ പൈത്തൺസ് എന്ന ഇൻസ്റ്റഗ്രാം പേജിൽ വന്ന വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ഞാൻ എന്റെ പാമ്പിനെ സ്നേഹിക്കുന്നു എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോയിൽ യുവതിയെ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന പാമ്പിനെ കാണാം. യുവതി പാമ്പിന്റെ നെറ്റിയില്‍ ചുംബിച്ചു. ആശ്ചര്യം കൊണ്ട് വാ തുറക്കുന്ന പാമ്പിനെയും വിഡിയോയിൽ കാണാം. ഒരു ഉമ്മ കൂടി നൽകി ഐ ലവ് യു എന്ന് യുവതി പറഞ്ഞപ്പോഴാണ് പാമ്പ് വായടച്ചത്. പാമ്പ് എന്ത് ക്യൂട്ടാണെന്നും ഇത്ര സ്നേഹമുള്ള ജീവിയാണോ എന്നുമാണ് വിഡിയോ കണ്ടവർ ചോദിക്കുന്നത്. 

വിഡിയോ കാണാം: