വധുവിനെ പിന്നിലിരുത്തി വരന്റെ ചാട്ടം; നാലാമത്തെ ചാട്ടം പിഴച്ചു; വൈറൽ വിഡിയോ

bride-falls
SHARE

വിവാഹ സമയത്ത് നടക്കുന്ന പല ചടങ്ങുകൾക്കിടയിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങൾ വാർത്തയാകാറുണ്ട്. ഇപ്പോഴിതാ വിവാഹ വേദിയിലേക്ക് വരുന്ന ഒരു വധുവിന്റെയും വരന്റെയും വിഡിയോ ആണ് വൈറലാകുന്നത്. വിചിത്രമായ നൃത്തച്ചുവടുകളുമായി ദമ്പതികൾ വേദിയിലേക്ക് പ്രവേശിക്കുന്നത് വിഡിയോയിൽ കാണാം. എന്നാൽ ആ നൃത്തം ഒരു അപകടത്തിലേക്കാണ് നയിക്കുന്നത്. 

കൈകൾ കോർത്ത് പിടിച്ചാണ് ഇരുവരും വേദിയിലേക്ക് വരുന്നത്. നൃത്തം വയ്ക്കുന്നുമുണ്ട്. പെട്ടെന്ന് വരൻ വധുവിനെ തന്റെ പുറത്തേക്ക കയറ്റുന്നു. ഇത് കണ്ട് കാണികൾ കയ്യടിക്കുന്നും പ്രോൽസാഹിപ്പിക്കുന്നുമുണ്ട്. വധുവിനെ പുറകിലിരുത്തി വരൻ മൂന്ന് വട്ടം ചാടി. നാലാമത്തെ ചാട്ടത്തിന് നില തെറ്റി ഇരുവരും താഴേക്ക് വീണു. അതിഥികളെല്ലാം അമ്പരക്കുന്നും വിഡിയോയിൽ കാണാം.

വരൻ കുറച്ചു നേരത്തേക്ക് നിലത്ത് തന്നെ കിടന്നു. വധു ഉണ്ടായ ഞെട്ടലിൽ നിന്ന് മാറാനായി വേഗം എഴുന്നേറ്റ് വിചിത്രമായ നൃത്തം തുടർന്നു. വിഡിയോ സോഷ്യൽ മീഡയയിൽ പല തരത്തിലുള്ള ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. വധു മദ്യപിച്ചിട്ടുണ്ടോ എന്നാണ് ചിലർ ചോദിക്കുന്നത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...