ഹരിനാരായണൻ സംവിധാനം ചെയ്ത ഹ്രസ്വചിത്രം; അപർണ ബാലമുരളി മുഖ്യവേഷം

harinarayanan
SHARE

പ്രശസ്ത  ഗാനരചയിതാവ് ബി.കെ.ഹരിനാരായണന്‍ സംവിധാനം ചെയ്ത് അഭിനയിച്ച ഹ്രസ്വചിത്രം പുറത്തിറങ്ങി. പ്രമുഖ നടി അപര്‍ണ ബാലമുരളിയാണ് മുഖ്യവേഷം ചെയ്തത്. കോവിഡ് കാലത്ത് ജീവന്‍ പണയപ്പെടുത്തി സേവനം ചെയ്ത ആരോഗ്യ പ്രവര്‍ത്തകരെക്കുറിച്ചാണ് ഹ്രസ്വചിത്രം. 

ഇള എന്ന പേരിലാണ് ബി.കെ.ഹരിനാരായണന്‍റെ ഹ്രസ്വചിത്രം. സ്വന്തം ജീവിതത്തിലെ ദുഃഖങ്ങളും സന്തോഷങ്ങളും മാറ്റിവച്ച് കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ത്യാഗമാണ് ചിത്രത്തിന്റെ പ്രമേയം. നടി അപര്‍ണ ബാലമുരളി ഡോക്ടറുടെ വേഷത്തിലാണ് ചിത്രത്തില്‍. പത്തു മിനിറ്റാണ് ദൈര്‍ഘ്യം. സംഗീത സംവിധായകന്‍ ബിജിബാലും ഇതില്‍ അഭിനയിച്ചിട്ടുണ്ട്. സംവിധായകനായും അഭിനേതാവായും പാട്ടെഴുത്തുകാരനായും മൂന്നു റോളുകളാണ് ഹരിനാരായണന്‍ ഇളയില്‍ നിര്‍വഹിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് ചിത്രത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്. നവമാധ്യമങ്ങളിലൂടെയായിരുന്നു റിലീസ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...