കടലിൽ മുങ്ങിപ്പോയൊരു കപ്പൽ: കാഴ്ചാനുഭവം; മാലിയുടെ കൗതുകം

mali-ship
SHARE

തകർന്നുപോയൊരു ചെറുകപ്പൽ, വർഷങ്ങളോളം  കടലിൽ തന്നെ  കിടക്കുക. പിന്നീടത് വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാവുക. അവിശ്വസനീയമായ ഈ കാഴ്ചയുള്ളത് മാലിദ്വീപിലെ  കെയേദൂ എന്ന ദ്വീപിനോട്  ചേർന്നാണ്. 

നീലക്കടലാഴങ്ങളിൽ  പവിഴപ്പുറ്റുകളാൾ സമ്പന്നമാണ് മാലിദ്വീപിലെ കാഴ്ചകൾ. കടലധിഷ്ഠിത വിനോദസഞ്ചാര മേഖലയിൽ  മാലിടൂറിസം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. മാലിയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നതിൽ ഈ കാഴ്ചയ്ക്ക് വലിയ പങ്കുണ്ട്. 

യാത്രയിലെപ്പോഴോ തകരാർ സംഭവിച്ച ഇന്തോനേഷ്യൻ കപ്പൽ,  കടലിൽ ഉപേക്ഷിച്ചത്രേ. ആ കപ്പൽ ഒഴുകിയെത്തിയത് കെയേതു  ദ്വീപിന് സമീപമാണ്. വർഷങ്ങളായി കടലിൽ കിടന്ന്  ഇന്ന് കാണുന്ന രൂപത്തിൽ എത്തി. കടലിലെ അപൂർവ ജൈവവൈവിധ്യങ്ങളുടെ കാഴ്ച തേടി കപ്പലിന്റെ  അടിത്തട്ടിലേക്ക് സഞ്ചാരികൾ  ഒഴുകിയിറങ്ങുന്നു. അവർണ്ണനീയമായ കാഴ്ചകൾ,   കടലിൽ മുങ്ങിയ കപ്പലു കാണാനെത്തുന്നവർക്ക് പുതിയ അനുഭവമാകുന്നു.വെള്ളമണൽ തീരങ്ങളാൾ, ആകർഷകമായ മാലിദ്വീപിൽ കോവിഡാനന്തരമുള്ള വിനോദസഞ്ചാരം ശക്തിപ്പെടുകയാണ്. മാലി കാഴ്ചകളിൽ, ഈ കപ്പലു  തേടി, വിദേശവിനോദ സഞ്ചാരികളുടെ തിരക്കാണ്. തലസ്ഥാനനഗരമായ മാലെയിൽ നിന്ന് 80 കിലോമീറ്റർ മാറിയാണ്, ഈ കപ്പൽ കാഴ്ചനുഭവം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...