ദേശീയഗാനം പാടി റെക്കോർഡ്; ബ്രിസ്ബെയ്നിലെ മലയാളി സഹോദരങ്ങള്‍

national-anthem-girls
SHARE

ലോകസമാധാനം എന്ന ലക്ഷ്യത്തിനായി ദേശീയഗാനം ആലപിച്ച് ബ്രിസ്ബെയ്നിലെ മലയാളി സഹോദരങ്ങള്‍. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള  193 രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ ദേശീയഗാനങ്ങള്‍  കാണാപ്പാഠം പഠിച്ച് പാടി റെക്കോര്‍ഡ് ഇടുകയാണ് ഈ സിസ്റ്റേഴ്സ്സമാധാനത്തിനായി പാടുകയാണിവര്‍. ആലപ്പുിഴ ചേര്‍ത്തല സ്വദേശികളാണ് ആഗ്നസ് ജോയിയും തെരേസ ജോയിയും. യുണൈറ്റഡ് നേഷന്‍സിന്റെ ലോക സമാധാന ദിനമായ ഇന്നലെ ബ്രിസ്ബെയ്നിലെ സെന്റ് ജോണ്‍സ് കത്തീഡ്ര്ല്‍ ഹാളില്‍ ലോകരാജ്യങ്ങളുടെ ദേശീയഗാനങ്ങള്‍  ഇവര്‍ പാടി. ആറുമണിക്കൂര്‍ തുടര്‍ച്ചായി പാടി റെക്കോര്‍ഡ് നേടുകയായിരുന്നു ലക്ഷ്യം.

ഇരുവരും ചേര്‍ന്ന് രൂപം നല്‍കിയ സല്യൂട്ട് ദ നേഷന്‍സ് എന്ന രാജ്യാന്തര ഇവന്റിന് തുടക്കമിട്ടാണ് ദേശീയഗാനങ്ങള് ആലപിച്ചത്. ആഗ്നസ് ആന്റ് തെരേസ പീസ് ഫൗണ്ടേഷന്റെ സഹകരണത്തില്‍ യുണൈറ്റഡ് നേഷന്‍സ് അസോസിയേഷന്‍ ഓസ്ട്രേലിയ ആണ് സല്യൂട്ട് ദ നേഷന്‍സ് പരിപാടി സംഘടിപ്പിച്ചത്. 

ലോകത്തില്‍ ആദ്യമായി നൂറിലധികം ഭാഷകളില്‍ ദേശീയഗാനം പാടുന്ന സഹോദരിമാര്‍ എന്ന ബഹുമതിയും ഇതോടെ ഇവര്‍ക്ക് സ്വന്തംഒന്‍പതുവര്‍ഷത്തെ പരിശ്രമത്തിലൂടെയാണ് ദേശീയഗാനങ്ങള്‍ സ്വായത്തമാക്കിയത്. മൂന്നാംവര്‍ഷ ക്രിമിനോളജി സൈക്കോളജി വിദ്യാര്‍ഥിനിയാണ് തെരേസ. പന്ത്രണ്ടാം ക്ലാസുകാരിയാണ് ആഗ്നസ്.ജാക്വിലിന്റെയും , ജോയ്കെ മാത്യുവിന്റെയും മക്കളാണ് ഈ മിടുക്കികള്‍.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...