സ്ഥിരം പാമ്പ് വരുന്നു; മുറിയിൽ നിധിയെന്ന് സംശയം; 20 അടിയോളം കുഴിച്ചു; ഒടുവിൽ

snake-gold-new
SHARE

വീട്ടിൽ നിധിയുണ്ടെന്ന ജ്യോൽസ്യന്റെ വാക്ക് വിശ്വസിച്ച് തറ പൊളിച്ച് 20 അടിയോളം താഴ്ചയിൽ കുഴിച്ചുനോക്കി ദമ്പതികൾ. ചാമരാജനഗറിലെ അമ്മാനപുര ഗ്രാമത്തിലാണ് വേറിട്ട സംഭവം. ഗ്രാമത്തിൽ മറ്റാരും അറിയാതെ രഹസ്യമായിട്ടാണ് വീടിനുള്ളിൽ ഇവർ കുഴിയെടുത്തത്. ഇങ്ങനെ മാറ്റുന്ന മണ്ണ് െതാട്ടടുത്ത മുറിയിലേക്ക് മാറ്റുകയായിരുന്നു പതിവ്. 20 അടി കുഴിച്ചിട്ടും ഒന്നും കിട്ടിയില്ലെന്ന് മാത്രമല്ല മുറികളെല്ലാം മണ്ണ് െകാണ്ട് നിറയുകയും ചെയ്തു.

വീട്ടിൽ നിന്നും കുഴിയെടുക്കുന്ന ശബ്ദം കേൾക്കുന്നതും പെരുമാറ്റത്തിലെ വ്യത്യാസവും നാട്ടുകാർ ശ്രദ്ധിച്ചതോടെയാണ് നിധിവേട്ട പുറത്തറിയുന്നത്.  നാട്ടുകാർ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ദമ്പതികളെ കാര്യം പറഞ്ഞ് മനസിലാക്കി.വീട്ടിൽ സ്ഥിരമായി പാമ്പ് കയറി വരുന്നത് എന്താണെന്ന് ജ്യോൽസ്യനെ െകാണ്ട് നോക്കിച്ചപ്പോഴാണ്, വീട്ടിൽ നിധിയുണ്ടെന്നും അതിന്റെ കാവൽക്കാരാണ് പാമ്പുകളെന്നും ഇയാൾ വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചത്. വീട്ടിലെത്തി പൂജ നടത്തിയ ശേഷമാണ് കുഴിക്കാൻ ഇയാൾ നിർദേശം നൽകിയത്. ആരും അറിയാതെ ദിവസങ്ങൾ നീണ്ട കുഴിയെടുപ്പിൽ 20 അടി താഴ്ചവരെ ഇവർ എത്തിയിട്ടും നിധി മാത്രം കിട്ടിയില്ല. പരാതി ഇല്ലാത്തതിനാൽ ആർക്കെതിരെയും കേസെടുത്തിട്ടില്ല.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...