വയ്യാത്ത അച്ഛനൊപ്പം രാത്രിയും ലോട്ടറി വിൽക്കുന്ന പ്ലസ്ടുകാരി; നോവുജീവിതം

krishnapriya-post
SHARE

‘ഒരുപാട് പേർ വിളിച്ചു. പഠിക്കാൻ സഹായിക്കാമെന്ന് പറഞ്ഞു. അച്ഛനൊപ്പം നിന്ന് കേരളത്തോട് നന്ദി’ പറയുകയാണ് കൃഷ്ണപ്രിയ. ഇന്നലെ മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് കൃഷ്ണപ്രിയയുടെ ജീവിതം മലയാളിക്ക് മുന്നിലെത്തിയത്. കോവിഡ് പ്രതിസന്ധിയും അച്ഛന്റെ അസുഖവുമെല്ലാം ജീവിതത്തിന് തടസമായപ്പോഴും തളരാതെ മുന്നോട്ടുപോകാനായിരുന്നു ഈ പ്ലസ്ടുകാരിയുടെ തീരുമാനം. അങ്ങനെയാണ് ആലുവയിൽ അച്ഛനൊപ്പം ലോട്ടറിക്കച്ചവടം നടത്തിയത്. കഴിഞ്ഞ ഒന്നരമാസമായി ആലുവ പുളിഞ്ചുവട്ടിൽ കൃഷണപ്രിയും അച്ഛനും ലോട്ടറി വിറ്റാണ് ഉപജീവനം നടത്തുന്നത്. അങ്ങനെയാണ് ഇന്നലെ രാത്രി ലോട്ടറി എടുക്കുമോ എന്ന് ചോദിച്ച് രഞ്ജു രഞ്ജിമാരിന് സമീപമെത്തിയത്.

ജീവിതം കേട്ടറിഞ്ഞ രഞ്ജു ഇക്കാര്യം ഫെയ്സ്ബുക്കിൽ കുറിച്ചു.‘രാത്രി 8.30 സമയം ഒരു പെൺക്കുട്ടി ലോട്ടറി കച്ചവടത്തിന് നില്ക്കണമെങ്കിൽ അവളുടെ അവസ്ഥ? അവളെ ചേർത്ത് നിർത്തി കാര്യങ്ങൾ തിരക്കി. അവൾ എന്നോടു എന്നെ ഒന്നു തൊട്ടോട്ടെ എന്ന് ചോദിച്ചു, പകരം ഞാൻ അവൾക്കൊരു ഉമ്മ തരട്ടെ എന്ന് ചോദിച്ചു, അവളുടെ കണ്ണുകൾ നിറഞ്ഞു. പ്ലസ്ടുവിന് മികച്ച മാർക്കുണ്ട് അവൾക്ക്. നഴ്സിങിന് പോകണമെന്നാണ് ആഗ്രഹം. എന്നാൽ ഈ അടുത്തകാലത്ത് ബസ് ഡ്രൈവറായിരുന്ന അച്ഛൻ സ്ട്രോക്ക് വന്നു വീണു. ഇപ്പോൾ അദ്ദേഹത്തിന് നിൽക്കാം എന്ന അവസ്ഥയിലാണ്.  അവളുടെ കൂടെ ലോട്ടറി വിലക്കാൻ അദ്ദേഹവും വന്ന് ഒപ്പമിരിക്കും.’ രഞ്ജു കുറിച്ചു.

ഈ പോസ്റ്റ് വൈറലായതോടെ ഒട്ടേറെ പേർ സഹായം നൽകാമെന്ന് പറഞ്ഞതായി കൃഷ്ണപ്രിയ പറയുന്നു. ചിലർ പണം തന്നു, ചിലർ ലോട്ടറി ടിക്കറ്റ് വാങ്ങി സഹായിച്ചു. പഠിക്കാനുള്ള സൗകര്യം ഒരുക്കാമെന്ന് പറഞ്ഞു. എന്ത് പഠിക്കാൻ ആഗ്രഹിച്ചാലും അതിനാെപ്പം നിൽക്കാമെന്നും അവർ പഠനച്ചെലവ് ഏറ്റെടുത്ത് നടത്താമെന്നും പറയുന്നു. ഒരുപാട് നന്ദിയുണ്ട്. എനിക്ക് നഴ്സിങ് പഠിക്കാനാണ് മോഹം. അച്ഛനെ ചികിൽസിക്കണം. ഇനിയും മുന്നോട്ടുപോകണം. ആലുവയിൽ റോഡിന്റെ വശത്ത് ഇപ്പോഴും ലോട്ടറി ടിക്കറ്റ് വിറ്റുകൊണ്ട് ഈ പ്ലസ്ടുകാരി മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറയുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...