പുതിയതായി വാങ്ങിയ വീടിന്റെ ചുമരിൽ ഒരു പാവ; കയ്യിലൊരു കുറിപ്പും; എഴുതിയിരിക്കുന്നത്..?

doll-house
SHARE

പുതിയതായി വാങ്ങിയ വീടിനുള്ളിലെ കാഴ്ച കണ്ട് ഞെട്ടിയിരിക്കുകയാണ് ലിവർപൂളിലുള്ള ഒരു വീട്ടുടമ. വിടന്റെ ഭിത്തിയിൽ കണ്ടെത്തിയ പഴകിയ പാവയും അതിന്റെ കയ്യിൽ ഉണ്ടായിരുന്ന കുറിപ്പുമാണ് പേടിപ്പെടുത്തുന്നത്. ജോനാതൻ ലൂയിസ് എന്നയാളാണ് ലിവർപൂളിലെ വാൾടൻ എന്ന സ്ഥലത്ത് താൻ വാങ്ങിയ വീട് ഈദ്യമായി തുറന്നത്. സ്റ്റെയറിന് താഴെയുള്ള ഭിത്തിയുടെ ഭാഗത്താണ് പഴയ പാവയെ ജൊനാതൻ കണ്ടത്. കയ്യിലൊരു പേപ്പറും. പേപ്പറിൽ എഴുതിയിരുന്നതാണ് പേടിപ്പെടുത്തുന്നത്. 

doll-letter

'പ്രിയപ്പെട്ട വീട്ടുടമസ്ഥാ, എന്നെ സ്വതന്ത്രയാക്കിയതിൽ സന്തോഷം. എന്റെ പേര് എമിലി. എന്റെ യഥാർഥ ഉടമസ്ഥർ 1961–ലാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. എനിക്കവരെ ഇഷ്ടമില്ലായിരുന്നു, അതിനാൽ അവർക്ക് പോകേണ്ടി വന്നു. അവർ എപ്പോഴും പാട്ടുപാടി സന്തോഷിച്ചിരുന്നു. അത് എനിക്ക് ഒട്ടും രസിച്ചില്ല. അവരെ കുത്തിക്കൊല്ലുകയാണ് ഞാൻ ചെയ്തത്. നിങ്ങളുടെ പക്കലും കത്തികൾ ഉണ്ടെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾ നന്നായി ഉറങ്ങുമല്ലോ അല്ലേ..?' ഇതായിരുന്നു കുറിപ്പിലുള്ളത്.

ജൊനാതൻ എന്നാൽ ഇതത്ര കാര്യമാക്കുന്നില്ല. തന്റെ സുഹൃത്തുക്കളൊക്കെ ഈ വീട് മറിച്ചു വിൽക്കാനാണ് അഭിപ്രായപ്പെടുന്നത്. പക്ഷേ എനിക്ക് ചിരിയാണ് വരുന്നത്. 1961–ലാണ് കൊലപാതകം നടത്തിയതെന്ന് പറയുന്നു. എന്നാൽ ഈ പാവയെ കണ്ട അടുക്കള ഭാഗം പണിതിട്ട് നാലഞ്ച് വര്‍ഷം മാത്രമേ ആയിട്ടുള്ളൂവെന്നാണ് എസ്റ്റേറ്റ് ഏജന്റ് പറയുന്നതെന്നും ജൊനാതൻ പറയുന്നു. മാത്രമല്ല കുറിപ്പെഴുതിയിരിക്കുന്ന പേപ്പറിനും വലിയ പഴക്കമില്ല. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...