ഗൂഗിള്‍ മാപ്‌സില്‍ അജ്ഞാതന്റെ ശബ്ദം; കാരണം ? അപകടത്തില്‍ ചാടല്ലേ; ജാഗ്രത

google-mapN
SHARE

വഴി അറിയാത്ത ഒരു സ്ഥലത്തേക്കു പോകാൻ ഇന്നു ചോദിച്ച് ചോദിച്ചു പോകേണ്ട കാര്യമില്ല. നേർവഴിയ്ക്കു നയിക്കാൻ ആ സുന്ദര ശബ്ദം കൂട്ടിനുണ്ട്. വാഹനങ്ങളുടെ മുൻവശത്ത് ഗൂഗിൾ മാപ്പെന്ന ഗൈഡ് ഞെളിഞ്ഞങ്ങനെ ഇരിക്കുകയല്ലേ. എന്നാൽ, ഗൂഗിൾ മാപ്സിലെ ഒരു സാങ്കേതിക പ്രശ്നമാണ് ഇപ്പോൾ തലവേദനയായിരിക്കുന്നത്. മാപ്സിലെ ബഗുകൾ കാരണം മിക്കവർക്കും ഇപ്പോൾ ഈ സേവനം ഉപയോഗിക്കാൻ ചെറിയൊരു ഭയമുണ്ടെന്നാണ് റിപ്പോർട്ട്.

എന്താണ് സംഭവം?

ജനപ്രിയ നാവിഗേഷന്‍ മാപ്പിങ് സംവിധാനങ്ങളിലൊന്നായ മാപ്‌സില്‍ ചില പ്രശ്‌നങ്ങള്‍ കടന്നുകൂടിയിരിക്കുന്നതായി ഗൂഗിള്‍ തന്നെ സമ്മതിച്ചു. ലോകമെമ്പാടുമായി ഏകദേശം 100 കോടിയോളം പേര്‍ മാപ്‌സ് സംവിധാനത്തെ ആശ്രയിക്കുന്നു എന്നാണ് 2019ല്‍ ഗൂഗിള്‍ പുറത്തുവിട്ട കണക്കുകൾ പറയുന്നത്. എന്നാല്‍, മറ്റേതു ഓണ്‍ലൈന്‍ സേവനത്തിന്റെ കാര്യത്തിലുമെന്നപോലെ ഗൂഗിള്‍ മാപ്‌സിലും ബഗുകള്‍, സോഫ്റ്റ്‌വെയര്‍ തകരാറ് വരാം. ഇപ്പോള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന ഒരു പ്രശ്‌നം യാത്രയ്ക്കിടയില്‍ ദിശ പറഞ്ഞു തരുന്നതിന് നേരത്തെ കേട്ടിട്ടില്ലാത്ത ഒരു ശബ്ദം ലഭിക്കുന്നു എന്നതാണ്. 

സ്ത്രീക്ക് പകരം പുരുഷ ശബ്ദം

ഈ വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് പ്യൂനികാവെബ്.കോം (PiunikaWeb) ആണ്. അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് ചില ഗൂഗിള്‍ മാപ്‌സ് ഉപയോക്താക്കള്‍ക്ക് ദിശ പറഞ്ഞു തരുന്ന ശബ്ദം മാറിയിരിക്കുന്നു എന്നാണ്. സ്ഥിരമായി ഉപയോഗിച്ചു വന്ന ഗൂഗിള്‍ മാപ്‌സ് ആപ്പില്‍ ഒരു മാറ്റവും വരുത്തിയിരുന്നില്ലെങ്കിലും പെട്ടെന്ന് ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള ഉച്ചാരണ രീതിയുള്ള ആരോ ദിശ വായിച്ചു കേള്‍പ്പിക്കുന്നതായി തോന്നുന്നു എന്നാണ് പലരും പറയുന്നത്. പരിചിതമല്ലാത്ത ഒരു ശബ്ദം ഇടയ്ക്കിടയ്ക്കു കയറിവന്നു നിര്‍ദേശങ്ങള്‍ തരുന്നുണ്ട്. ചിലര്‍ക്ക് നേരത്ത് കേട്ടുവന്ന സ്ത്രീ ശബ്ദത്തിനു പകരം ഒരു പുരുഷ ശബ്ദമാണ് ലഭിക്കുന്നത്.

കേൾക്കുന്നത് ഇന്ത്യക്കാരന്റെ ശബ്ദമോ?

ഈ പുരുഷ ശബ്ദത്തിനാകട്ടെ ഒരു ഇന്ത്യന്‍ ചുവയുമുണ്ട്. ചിലര്‍ പറയുന്നത് ഒരു പേര്‍ഷ്യന്‍ ചുവയുള്ള ഉച്ചാരണരീതിയാണ് തങ്ങള്‍ക്ക് കിട്ടുന്നത് എന്നാണ്. ലോകമെമ്പാടും ഈ പ്രശ്‌നം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഗൂഗിള്‍ ഇക്കാര്യത്തില്‍ ക്ഷമാപണവുമായി എത്തുകയായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാനുള്ള പാച്ച് താമസിയാതെ എത്തുമെന്നും ഗൂഗിള്‍ ട്വീറ്റു ചെയ്തു

MORE IN SPOTLIGHT
SHOW MORE
Loading...
Loading...