'എന്റെ ശരീരം, എന്റെ ജീവിതം, എന്റെ വഴി'; വിമർശകരുടെ വായടപ്പിച്ച് സയനോര

sayanora-15
SHARE

സുഹൃത്തുക്കളുമൊത്ത് ഡാൻസ് കളിക്കുന്ന വിഡിയോ പങ്കുവച്ചതിന്റെ പേരിൽ ഉയർന്ന വിമർശങ്ങൾക്ക് ചുട്ടമറുപടിയുമായി ഗായിക സയനോര. വിഡിയോയിലെ സയനോരയുടെ വസ്ത്രത്തെ ചിലർ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തിരുന്നു. ഷോർട്സ് ധരിക്കുന്നത് സംസ്കാരത്തിന് യോജിച്ചതല്ല എന്നായിരുന്നു വിമർശനം.

ഡാൻസ് വിഡിയോയിൽ ഇട്ടിരുന്ന അതേ ഷോർട്സിട്ടുള്ള ചിത്രം പങ്കുവച്ചാണ് സയനോരയുടെ മറുപടി. ‘കഹി ആഗ് ലഗേ ലഗ് ജാവേ’ എന്ന കുറിപ്പിനൊപ്പം എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി എന്ന ഹാഷ്ടാഗും ചേർത്തിട്ടുണ്ട്. 

സുഹൃത്തുക്കളും താരങ്ങളുമായ ഭാവന, രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി എന്നിവർക്കൊപ്പം മനോഹരമായി ഡാൻസുകളിക്കുന്ന വിഡിയോയായിരുന്നു സയനോര പങ്കുവച്ചത്. ഇതിന്റെ പേരിൽ സയനോര ബോഡിഷെയിമിങും നേരിട്ടു. കുറിപ്പ് ചർച്ചയായതോടെ നിരവധി പേർ സയനോരയെ പിന്തുണച്ചെത്തിയിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...