‘അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി; ചിപ്പ് ഘടിപ്പിച്ചുവിട്ടു; ഭാര്യയും ജോലിയും പോയി’

ufo-aliens
SHARE

അന്യഗ്രഹ ജീവികൾ തന്നെ തട്ടിക്കൊണ്ടുപോയി ചിപ്പു ഘടിപ്പിച്ച് വിട്ടതോടെ ജോലിയും ഭാര്യയും അടക്കം എല്ലാം നഷ്ടപ്പെട്ടെന്ന വാദവുമായി യുവാവ് രംഗത്ത്.  അമേരിക്കയിൽ നിന്നാണ് ഈ വിചിത്രവാദം. സ്റ്റീവ് കോൾബേൺ എന്ന യുവാവാണ് ഈ വാദം ഉന്നയിക്കുന്നത്. പലവട്ടം അന്യഗ്രഹജീവികൾ തന്നെ തട്ടിക്കൊണ്ടുപോയെന്ന് യുവാവ് പറയുന്നു. ഡെയ്​ലി സ്റ്റാർ യുകെയാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

ഒരു പറക്കുംതളികയിലേക്ക് തന്നെ െകാണ്ടുപോയ ശേഷം ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ച് വിട്ടുവെന്നാണ് യുവാവ് പറയുന്നത്. ചാരനിറമാണ് ഈ അന്യഗ്രഹജീവികൾക്കെന്നും ഇയാൾ വ്യക്തമാക്കുന്നു. വീടിന് പിന്നിലുള്ള മരത്തിന് മുകളിലാണ് പറക്കും തളിക നിർത്തിയിരുന്നത്. ഒരു പച്ച ലൈറ്റ് ബീം ഉപയോഗിച്ച് തന്നെ പറക്കുംതളികയിലേക്ക് െകാണ്ടുപോയി. അതിൽ മെഡിക്കൽ സ്റ്റേഷനുണ്ട്. അവിടെ വച്ച് സ്റ്റെയിൻലെസ് സ്റ്റീൽ ട്യൂബിന്റെ ഒരു ഭാഗത്തിലൂടെ ഒപ്റ്റിക് ഫൈബർ ഉള്ള ഒരു ഉപകരണം ശരീരത്തിൽ സ്ഥാപിച്ചു. ഇതിൽനിന്ന് അൾട്രാ വയലറ്റ് രശ്മികൾ പുറത്തു വരുന്നുണ്ടായിരുന്നെന്നും ഇയാൾ പറയുന്നു.

പിന്നീട് തിരിച്ചെത്തിയ തനിക്ക് മനുഷ്യരുമായി ഒത്തുപോകാൻ കഴിയുന്നില്ലെന്നും ഇതോടെ ജോലി പോയി. ഭാര്യയും ഉപേക്ഷിച്ചെന്ന് യുവാവ് പറയുന്നു.കോസ്റ്റ് ടു കോസ്റ്റ് ഷോയിലൂെടയാണ് ഇയാളുടെ ഈ വെളിപ്പെടുത്തൽ. അന്യഗ്രഹജീവികളെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുകയാണെന്നും ഇയാൾ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...