'പ്രകോപനങ്ങൾ ബാധിക്കാറില്ല; ഈ ചുണ്ടിലെ ചിരി എന്നും സത്യം'; അമൃത

amritha-15
ചിത്രം; ഇൻസ്റ്റഗ്രാം
SHARE

പ്രകോപനങ്ങൾ തന്നെ ബാധിക്കാറില്ലെന്ന് ഗായിക അമൃത സുരേഷ്. സമൂഹമാധ്യമത്തിലെ 'ആസ്ക് മീ എ ക്വസ്റ്റ്യൻ' സെഷനിലായിരുന്നു താരത്തിന്റെ മറുപടി. ചുണ്ടിലെ ചിരി സത്യമാണോ മിഥ്യയോ എന്നായിരുന്നു ഒരാളുടെ ചോദ്യം. അതിന് ‘ഈ ചുണ്ടിലെ ചിരി സത്യമാണ്. അത് മാത്രമാണ് സത്യമായിട്ടുള്ളത്. ആരുടെയും ചിരി നമുക്ക് നിയന്ത്രിക്കാൻ പറ്റില്ലല്ലോ. പക്ഷേ നമുക്ക് ചിരിക്കണമെങ്കില്‍ ആരോടും ഒന്നും ചോദിക്കേണ്ട. ഈ ചുണ്ടിലെ ചിരി എന്നും സത്യമാണ്’ എന്നും അമൃത മറുപടി നൽകി.

എല്ലാവർക്കും അവരവരുടെ ജീവിതം ഉണ്ടെന്നും തനിക്ക് ശരിയെന്ന് തോന്നുന്നവ മറ്റുള്ളവർക്ക് അങ്ങനെ ആയിരിക്കണമെന്നില്ല എന്നും അമൃത പറയുന്നു. സമൂഹ മാധ്യമങ്ങളിൽ താൻ പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് താഴെ വരുന്ന മോശം കമന്റുകൾ തന്നെ ബാധിക്കാറില്ലെന്നും അനാവശ്യ കമന്റുകൾ എഴുതുന്നത് വഴി ചെയ്യുന്നവർക്ക് സന്തോഷം ലഭിക്കുന്നെങ്കിൽ അവർ തുടർന്നോട്ടെ എന്നും കഴിഞ്ഞ ദിവസം താരം മനോരമ ഓൺലൈനിനോട് വെളിപ്പെടുത്തിയിരുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...