മക്കളുടെ പേരും മറന്ന കാലം; ജീവിതം തിരിച്ചുപിടിക്കാന്‍ ആന്‍റണിയുടെ ‘അപരന്‍’

rajeev-kalamassery
SHARE

ഓര്‍മയുടെ കണ്ണികള്‍ ആത്മവിശ്വാസത്തോടെ മുറുക്കിക്കെട്ടി രാജീവ് കളമശ്ശേരി ആരവങ്ങളിലേക്ക് മടങ്ങുകയാണ്. ഉറ്റവരുടെയും സുഹൃത്തുക്കളുടെയും കൈപിടിച്ച് പഴയ കയ്യടികളിലേക്കുള്ള രണ്ടാം യാത്ര. രാജീവിന് ഓര്‍മകള്‍ മങ്ങിയ കാലം അകന്നുപോയിരുന്നെങ്കിലും മലയാളി മറന്നുകാണില്ല ചിരിയുടെ ആ കാലം, മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയെ വേദികളിൽ അതിഗംഭീരമായി അനുകരിച്ച് താരമായ രാജീവ്. ഒപ്പം മറ്റനേകം പ്രകടനങ്ങളിലൂടെ മുന്‍നിരയില്‍ ഇരിപ്പുറപ്പിച്ച കലാകാരന്‍. ഇപ്പോള്‍ ജീവിതത്തില്‍ അവിചാരിതമായി വന്ന തിരിച്ചടികളും രോഗവും ഓര്‍മനഷ്ടവുമൊക്കെ ഇതാദ്യമായി അദ്ദേഹം തുറന്നുപറയുകയാണ്. ജീവിതത്തിലും സിനിമയിലും തന്നെ കാത്തിരിക്കുന്ന നല്ല കാലത്തിലേക്ക് പ്രതീക്ഷയോടെ നോക്കുകയാണ്. കണ്ണീരും കടവും നോവും വേവും നിറഞ്ഞ ആ ജീവിതകഥ കേള്‍ക്കാം. വിഡിയോ കാണാം:

MORE IN SPOTLIGHT
SHOW MORE
Loading...
Loading...