വാനിൽ കൊണ്ടുവന്ന ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; നടുക്കി വിഡിയോ

van-accident
SHARE

മിനിവാനിൽ െകാണ്ടുവന്ന ഓക്സിജൻ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുയ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരാഴ്ച മുൻപ് നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണിത്. ഓക്സിജൻ സിലിണ്ടറുകളുമായി പോകുകയായിരുന്ന മിനിവാനിലെ ഒരു സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ധ്വാരപുഡി എന്ന സ്ഥലത്തെ ഒരു പെട്രോൾ പമ്പിന് മുന്നിലാണ് അപകടം നടന്നത്.

അപകടത്തിൽ റോഡിലൂടെ പോകുകയായിരുന്ന ബൈക്ക് യാത്രികന് സാരമായ പരുക്കേറ്റു എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ വാഹനത്തിന്റെ പിൻഭാഗം പൂർണമായും തകർന്നു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും മറ്റൊരാളും അദ്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...