താഴെ ഫുട്ബോൾ കളി; ഗ്യാലറിയിൽ തൂങ്ങിയാടി പൂച്ച; ശ്വാസമടക്കി ജനം; ഒടുവിൽ

cat-14
SHARE

ഗ്യാലറിയുടെ കൈവരിൽ മുൻകാൽ കുടുങ്ങി ഗ്രൗണ്ടിലേക്ക് വീഴാനാഞ്ഞ പൂച്ചയെ സാഹസികമായി രക്ഷിച്ച് കായികപ്രേമികൾ. അമേരിക്കയിലെ മയാമി ഹാർഡ് റോക്ക് സ്റ്റേഡിയത്തിലായിരുന്നു ഫുട്ബോൾ മൽസരം കാണാനെത്തിയവരുടെ നെഞ്ചിടിപ്പ് നിലച്ച രക്ഷാപ്രവർത്തനം നടന്നത്.

കോളജുകൾ തമ്മിലുള്ള ഫുട്ബോൾ മത്സരം പുരോഗമിക്കുന്നതിനിടയിയിലാണ് പൂച്ച അപകടത്തിൽ അകപ്പെട്ടത്. ഗാലറിയിലെ കൈവരിയിൽ മുൻകാലുകളിലൊന്ന് കുടുങ്ങി തൂങ്ങിയാടുന്ന പൂച്ചയെ രക്ഷിക്കാൻ കാണികൾ ഒത്തുചേർന്നു.

ഗാലറിയിലെ കൈവരിയില്‍ തൂങ്ങിക്കിടന്ന് ജീവിതത്തിനും മരണത്തിനും ഇടയിൽ പോരടിക്കുകയായിരുന്നു പൂച്ച. കളി കാണാനെത്തിയ ക്രെയ്ഗ് കോർണറും ഭാര്യ കിംബെർലിയും ചേർന്ന് കൈയിലുണ്ടായിരുന്ന അമേരിക്കൻ പതാക വിരിച്ചു പിടിച്ചാണ് താഴേക്ക് പിടിവിട്ടു വീണ പൂച്ചയെ രക്ഷിച്ചത്. പൂച്ചയ്ക്ക് നിലവിൽ പരുക്കുകളൊന്നുമില്ല. സുരക്ഷാ ജീവനക്കാർ എത്തി പൂച്ചയെ കൊണ്ടുപോവുകയും ചെയ്തു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...