പേസ്റ്റെന്ന് കരുതി പല്ലുതേച്ചത് എലി വിഷം കൊണ്ട്; 18കാരിക്ക് ദാരുണാന്ത്യം

paste-n
SHARE

മുംബയിലെ ധാരാവിയിലാണ്18കാരിക്ക് അതിദാരുണ അന്ത്യം. പതിവുപോലെ പല്ലതേക്കാൻ പേസ്റ്റ് എടുത്ത അഫ്സാന ഖാൻ എന്ന പെൺകുട്ടി അബദ്ധത്തിൽ ബ്രഷിൽ എടുത്തത് എലിവിഷമാണെന്ന് അറിഞ്ഞിരുന്നില്ല. പല്ല് തേക്കുമ്പോൾ രുചിയിലും മണത്തിലും എന്തോ വ്യത്യസ്തത തോന്നിയെങ്കിലും സംശയം ഇല്ലാതിരുന്നതിനാൽ പതിവു ദിനചര്യകൾ ചെയ്യാൻ തുടങ്ങി. എന്നാൽ അൽപ്പനേരം കഴിഞ്ഞപ്പോൾ പെൺകുട്ടിക്ക് ചെറിയ രീതിയിൽ മയക്കവും വയറുവേദനയും അനുഭവപ്പെട്ടു. വീട്ടുകാരെഅറിയിച്ചതിനെത്തുടർന്ന് ചില മരുന്നുകൾ കഴിച്ചെങ്കിലും ഭേദമായില്ല.പിന്നീട് പല ആശുപത്രികൾ കയറിയിറങ്ങിയിട്ടും ആരോഗ്യനില വഷളായി പെൺകുട്ടി മരണപ്പെടുകയായിരുന്നു.

വിഷബാധയേറ്റ്തന്നെയാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി റിപ്പോർട്ട്. വിശദമായ ഫൊറൻസിക് പരിശോധനയ്ക്കായി ധാരാവി പൊലീസ് സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...