മുടിക്ക് പകരം സ്വർണ്ണച്ചെയിനുകൾ തലയിൽ തുന്നിച്ചേർത്തു; പല്ലും തങ്കം; വിഡിയോ

gold-chain-hair
SHARE

തലമുടിക്ക് പകരം സ്വർണച്ചെയിനുകൾ തലയോട്ടിയിൽ തുന്നിച്ചേർത്ത് മെക്സിക്കൻ റാപ്പർ. 23 കാരനായ ഡാൻ സുർ ആണ് വേറിട്ട രീതിയിൽ വ്യത്യസ്ഥനാകാൻ ഈ മാർഗം സ്വീകരിച്ചത്. പുതിയ ചിത്രങ്ങളും വിഡിയോകളും അദ്ദേഹം ഇൻസ്റ്റഗ്രം അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. 

ഏപ്രിലിലാണ് ഇയാൾ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. തലയോട്ടിയിൽ സ്വർണ ചെയിനുകൾ പിടിപ്പിച്ച ചരിത്രത്തിലെ ആദ്യത്തെ റാപ്പറാണ് താനെന്ന് യുവാവ് അവകാശപ്പെടുന്നു. ഇത് ആരും അനുകരിക്കരുതെന്നും യുവാവ് പറയുന്നുണ്ട്. തലയിൽ മുടിക്ക് പകരം സ്വർണ ചെയിനുകൾ സ്ഥാപിച്ചതിന് പിന്നാലെ പല്ലുകളും സ്വർണം കെട്ടിച്ചിട്ടുണ്ട്. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...