സൂപ്പർ ബൈക്കിൽ ചീറിപ്പാഞ്ഞു; നിയന്ത്രണം നഷ്ടപ്പെട്ട് അപകടം; നടന് പരുക്ക്; വിഡിയോ

telegu-actor-accident
SHARE

നിരത്തിലെ അമിത വേഗത പലപ്പോഴും അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകും. ദിനംപ്രതിയുണ്ടാകുന്ന ദുരന്ത വാർത്തകൾ കണ്ടിട്ടും പലരും ജാഗ്രത പാലിക്കുന്നില്ല. ഹൈദരാബാദിലെ മധപൂർ കേബിൾ പാലത്തിൽ അമിതവേഗത്തിൽ പാഞ്ഞ് സൂപ്പർ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടു. തെലുങ്ക് നടൻ സായ് ധരം തേജിന് പരിക്കേറ്റു. റോഡിലെ ചരലിൽ കയറി തെന്നുകയായിരുന്നെന്നു പൊലീസ് പറയുന്നു. 

അപകടത്തിൽ പരിക്കേറ്റ് ബോധക്ഷയമുണ്ടായ നടനെ ഉടൻ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു. നടന്റെ നില തൃപ്തികരമാണെന്നും മദ്യലഹരിയിൽ അല്ലായിരുന്നെന്നും പൊലീസ് പറഞ്ഞു. ഹെൽമറ്റ് ധരിച്ചിരുന്നതിനാലാണ് രക്ഷപ്പെട്ടതെന്നും അമിതവേഗത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് നടനെതിരെ കേസ് ചാർജ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

ടയംഫ് സ്ട്രീറ്റ് ട്രിപ്പിൾ ആർഎസിൽ സഞ്ചരിക്കുമ്പോഴാണ് നടന് അപകടം സംഭവിച്ചത്. 765 സിസി എൻജിൻ ഉപയോഗിക്കുന്ന ബൈക്കിന് 118 പിഎസ് കരുത്തും 79 എൻഎം ടോർക്കുമുണ്ട്. ഏകദേശം 9.15 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...