വിയര്‍പ്പ് മണം വെറുക്കുന്ന ഭര്‍ത്താവിന്റെ കഥ; യൂട്യൂബില്‍ ശ്രദ്ധനേടി 'സുഗന്ധി'

sugandhi
SHARE

വിയര്‍പ്പ് മണം വെറുക്കുന്ന ഭര്‍ത്താവിന്റെ കഥ പറഞ്ഞൊരു ഹ്രസ്വചിത്രം. അനില്‍ ലാലൊരുക്കിയ സുഗന്ധിയെന്ന ഹ്രസ്വചിത്രമാണ് യൂട്യൂബില്‍ ശ്രദ്ധനേടുന്നത്. . 

ഭാര്യാ ഭര്‍ത്താക്കന്‍മാരായ സുഗന്ധിയും ഷിബുവും എന്നും തമ്മിലടിയാണ്.. കാരണമൊന്നേയുള്ളു സുഗന്ധിയുടെ വിയര്‍പ്പിന്റെ മണം

പകലന്തിയോളം കഷ്ടപ്പെടുന്ന സുഗന്ധിയെ അകറ്റി നിര്‍ത്തുകയാണ് ഷിബു. പൂക്കളുടെ ഗന്ധമുള്ള യുവതി ഷിബുവിന്റെ സ്വപ്നത്തിലേക്ക് വരുന്നു..

അത് പെര്‍ഫ്യൂമാണെന്ന് തിരിച്ചറിയാതെയാണ് ഷിബു വീണുപോകുന്നത്..

 നിസാരമെന്ന് തോന്നുമെങ്കിലും കുടുംബബന്ധങ്ങള്‍ക്കിടയില്‍ പുകയുന്ന പലതും ഓര്‍മിപ്പിച്ചാണ്..അനില്‍ ലാല്‍ സുഗന്ധി ഒരുക്കിയിരിക്കുന്നത്

ഭാര്യയെ ഉള്‍ക്കൊള്ളുന്ന ഷിബുവിന്റെ തിരിച്ചറിവിലാണ് ചിത്രം അവസാനിക്കുന്നത്

ഷൈലജ പി അമ്പുവും ലിജോ ഉലഹന്നാനുമാണ് സുഗന്ധിയും ഷിബുവുമായി വേഷമിട്ടിരിക്കുന്നത്

ജോലിയൊക്കെ ചെയ്ത് വീട്ടുകാരെ സഹായിക്കുന്ന ചോട്ടുവിനെ പരിചയപ്പെടാം. കൊല്ലം ഒായൂര്‍ ആറ്റൂര്‍കോണത്ത് താമസിക്കുന്ന ദിലീപ്കുമാറിന്റെ വീട്ടിലെ ജര്‍മന്‍ ഷെപ്പോര്‍‍ഡ് ഇനത്തിലെ നായയാണ് ചോട്ടു. മൂന്നുവര്‍ഷം മുന്‍പ് രണ്ടായിരം രൂപയ്ക്ക് വാങ്ങിയ ചോട്ടുവിന് ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്,

മൂന്നുവര്‍ഷം മുന്‍പ് രണ്ടായിരം രൂപയ്ക്ക് വാങ്ങിയതാണ് ചോട്ടുവിനെ. ഇപ്പോള്‍‌ വീട്ടുജോലിയൊക്കെ ചെയ്ത് ദിലീപ്കുമാറിന്റെ കുടുംബാംഗംപോലെ. ജർമൻ ഷെപ്പേർഡ് – നാടൻ സങ്കരയിനമാണ് ചോട്ടു.

വിരുന്നുകാരെ ശല്യപ്പെടുത്തില്ല. വീട്ടില്‍ ആരുമില്ലെങ്കില്‍ അപരിചിതരെ വീട്ടുപരിസരത്തേക്ക് അടുപ്പിക്കാതെ അതീവശ്രദ്ധാലുവാണ് ചോട്ടു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...